നയൻതാരയും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയുടെ പൂജ നടന്നു. കൊച്ചിയിലായിരുന്നു ചടങ്ങുകൾ. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകൻ. അജു വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത്.

Read More: പുതിയ കാലത്തെ തളത്തില്‍ ദിനേശനും ശോഭയും

ഒരിടവേളയ്ക്കു ശേഷമാണ് നയൻതാര വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ഓഗസ്റ്റ് ആദ്യവാരം നയൻതാര ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്കൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.

ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.

ചിത്രത്തിലെ മറ്റുളള താരങ്ങളെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ