നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന സിനിമ 161 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വിവരം നിവിന്‍ പോളി തന്നെയാണ് തന്റെ ട്വിറ്റര്‍, ഹാന്‍ഡില്‍, ഫെയ്‌സ്ബുക്ക് പേജ് എന്നിവയിലൂടെ അറിയിച്ചത്.

‘161 ദിവസത്തെ ഷൂട്ട്, പ്രചോദനമേകിയിരുന്ന നിരവധിപേര്‍, ജീവിതത്തില്‍ വലിയൊരു അനുഭവമായിരുന്നു കായംകുളം കൊച്ചുണ്ണി. ചിത്രീകരണം പൂര്‍ത്തിയായി,’നിവിന്‍ പോളി കുറിച്ചു.

നിവിന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇത് അതിഥി വേഷമായിരിക്കും. ആദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്. പക്കിയായുള്ള മോഹന്‍ലാലിന്റെ രൂപമാറ്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. പ്രിയ ആനന്ദാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവരും ചിത്രത്തിലുണ്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ