മുടി നീട്ടി വളർത്തി വ്യത്യസ്ത ഗെറ്റപ്പിലാണ് ഇപ്പോൾ നിവിൻ പോളിയുള്ളത്. സൈമ പുരസ്കാര വേദിയിലും നിവിന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ചിത്രത്തിന് ഒരു ജീസസ് ലുക്ക് ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഓ ജീസസ് എന്നാണ് ചിത്രത്തിന് നടി സ്രിന്റ നൽകിയിരിക്കുന്ന കമന്റ്. “കർത്താവേ…. ദേ കർത്താവ് നിവിൻ പോളിയുടെ രൂപത്തിൽ,” എന്നാണ് ചിത്രത്തിന് ലഭിച്ച മറ്റൊരു കമന്റ്.
രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട്, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്നിവയാണ് നിവിൻ പോളിയുടെ പുറത്തുവരാനുള്ള ചിത്രങ്ങൾ.
Read more: മുടി നീട്ടി വളർത്തി കിടിലൻ ലുക്കിൽ നിവിൻ; വൈറലായി ചിത്രങ്ങൾ