നിവിൻ പോളിയുടെ പുതിയ ചിത്രം; ‘ബിസ്മി സ്പെഷൽ’

തന്റെ അഭിനയജീവിതത്തിന് 10 വയസ് തികയുന്ന നാളിൽ തന്നെ പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് നിവിൻ പോളി

Nivin Pauly, Bismi Special, Nivin Pauly Bismi Special

‘മലർവാടി ആർട്സ് ക്ലബ്ബി’ൽ തുടങ്ങിയ നിവിൻ പോളിയുടെ അഭിനയജീവിതത്തിന് ഇന്നേക്ക് 10 വർഷം തികയുകയാണ്. വിനീത് ശ്രീനിവാസൻ എന്ന പുതുമുഖസംവിധായന്റെ കൈപ്പിടിച്ച് മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച അഞ്ചു ചെറുപ്പക്കാരിൽ നിന്നും മലയാളത്തിന്റെ മുൻനിര നായകസ്ഥാനത്തേക്ക് ഉയരുകയായിരുന്നു നിവിൻ പോളി. ഏറെ പ്രത്യേകതയുള്ള ഈ ദിവസം തന്നെ തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് നിവിൻ ഇപ്പോൾ. ‘ബിസ്മി സ്പെഷൽ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രാജേഷ് രവിയാണ്. സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. സനു വർഗീസ് ഛായാഗ്രഹണവും സുശീൻ ശ്യാം സംഗീതവും നിർവ്വഹിക്കും. രാജേഷ് രവി, രാഹുൽ രമേഷ്, സനു മജീദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖ’മാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു നിവിൻ പോളി ചിത്രം. പ്രശസ്ത നാടക രചയിതാവ് കെ എം ചിദംബരന്‍ മാസ്റ്റര്‍ എഴുതിയ ‘തുറമുഖം’ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരനാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി എഴുതിയ നാടകം കൊച്ചി തുറമുഖ പ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്.

നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ. നിവിൻ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂർണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read more: ആൾക്കൂട്ടത്തിനിടയിൽ സുഹൃത്തിനെ കണ്ടു; ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നിവിൻ പോളി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nivin pauly latest film bismi special first look poster

Next Story
പന്ത് പോകുന്ന ഭാഗത്തേക്ക് പോകുന്ന ഒരു ഗോള്‍കീപ്പറെപ്പോലെയാണ് ഞാന്‍: മോഹന്‍ലാല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com