/indian-express-malayalam/media/media_files/uploads/2018/08/Nivin-Pauly.jpg)
പ്രളയക്കെടുതിയ്ക്കു ശേഷം അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിയ്ക്കുന്ന കേരള ജനതയ്ക്ക് മലയാള സിനിമാ മേഖലയിലുള്ള എല്ലാവരുടേയും സഹായമുണ്ടെന്നും, പലരും പുറത്തു പറഞ്ഞുകൊണ്ടല്ല സഹായങ്ങള്‍ നല്‍കുന്നതെന്നും യുവതാരം നിവിന്‍ പോളി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍ പോളി.
സിനിമയിലെ യുവതാരങ്ങള്‍ സഹായിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം.
"എല്ലാവരും സഹായിക്കുന്നുണ്ട്. എല്ലാം എല്ലാവരോടും പറഞ്ഞിട്ടാകണമെന്നില്ലല്ലോ. ദുരന്തം നടന്ന സമയം മുതല്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ച കുറേ സിനിമാ പ്രവര്‍ത്തകരുണ്ട്. പലരും അതൊന്നും പുറത്തു പറഞ്ഞിട്ടില്ല. എല്ലാവരും അവരവരുടേതായ രീതിയില്‍ കൃത്യമായി സഹായിക്കുന്നുണ്ടെന്നു തന്നെയാണ് എന്റെ അറിവ്", നിവിന്‍ പോളി വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പോളി അഭ്യര്‍ത്ഥിച്ചു.
"ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് നമുക്ക് ദുരിതത്തിന്റെ ആഴം പലപ്പോഴും മനസിലാകുക. ആലുവയിലും മറ്റുമുള്ള ക്യാമ്പുകളില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. വര്‍ഷങ്ങളായി സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവരാണ് അവിടെ പലരും. വീടുകളെല്ലാം പൂര്‍ണമായി നശിച്ചു. ഇത്രയും നാള്‍ നമ്മള്‍ ഒരുമിച്ചു നിന്നു, ഇനിയും അതുപോലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നില്‍ക്കണം", എന്നും നിവിന്‍ പോളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.