താരങ്ങളുടെ മേക്കോവർ ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയനായകൻ നിവിൻ പോളിയുടെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് ഈയടുത്തായി ആരാധകരെ കൂടുതൽ അമ്പരപ്പിച്ചത്. ‘മൂത്തോൻ’ പോലുള്ള ചിത്രങ്ങൾക്കു വേണ്ടി നിവിൻ ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കുറച്ച്, പുത്തൻ ഗെറ്റപ്പിൽ എത്തിയ നിവിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് നിവിൻ പോളിയുടെ ഈ ബോഡി ട്രാൻസ്ഫർമേഷൻ എന്നതും ശ്രദ്ധേയമാണ്.
നിവിന്റെ സുഹൃത്തുക്കളും നടൻമാരുമായ അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവർ ഈ ട്രാൻസ്ഫർമേഷൻ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയില്‍ ചിത്രങ്ങളും ഷെയർ ചെയ്തിരുന്നു.
ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള നിവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതുവരെയും പേരിടാത്ത ചിത്രം നിർമിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിംസും ചേർന്നാണ്.
മഹാവീര്യർ, പടവെട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളാണ് പോയവർഷം നിവിന്റേതായി തിയേറ്ററുകളിൽ എത്തിയത്. ചിത്രങ്ങൾ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ല. രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ ആണ് റിലീസ് കാത്തിരിക്കുന്ന നിവിൻ ചിത്രം.