നടനായുള്ള മലയാള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് കാളിദാസ് ജയറാം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ പൂമരത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം കലോത്സവ ഓര്‍മ്മകള്‍ ഉണര്‍ത്തി മുന്നേറുമ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് നിവിന്‍ പോളിയും രംഗത്തെത്തിയിരിക്കുകയാണ്.

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിലൊന്നാണ് പൂമരം എന്നായിരുന്നു നിവിന്‍ പോളിയുടെ അഭിപ്രായം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരം സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ചിത്രം എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

കോളേജ് യുവജനോത്സവങ്ങളില്‍ പങ്കെടുത്തവരെ പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകുന്നതാണ് ചിത്രമെന്നു പറഞ്ഞ നിവിന്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തേയും പ്രശംസിച്ചു. ചിത്രത്തില്‍ അഭിനയിച്ച പുതുമുഖങ്ങളേയും അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. അതേസമയം, കാളിദാസിന്റെ തുടക്കം ഗംഭീരമായെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകരോട് ചിത്രം തിയേറ്ററില്‍ പോയി കാണാനും നിവിന്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ