റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടയില്‍ നായകന്‍ നിവിന്‍ പോളിക്ക് പരുക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്.

നിലവില്‍ ഗോവയിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അവിടെവച്ചാണ് സംഭവം നടന്നത്. പരുക്കിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിന് ശേഷമേ നിവിന്‍ പോളി ചിത്രീകരണത്തിനായി തിരിച്ചെത്തൂ. ഗോവയിലെ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചിട്ട് ശ്രീലങ്കയില്‍ ചിത്രീകരണം നടത്താനിരിക്കെയാണ് അപകടം.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഒപ്പം നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. കള്ളന്‍ കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ബോബി സഞ്ചയ് ടീമിന്റേതാണ് തിരക്കഥ. പ്രിയാ ആനന്ദ്, സണ്ണി വെയിന്‍, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ