scorecardresearch

ബേബി ഗേൾ വരുന്നു; റിലീസ് തീയതി പുറത്തുവിട്ട് നിവിൻ പോളി

നിവിൻ പോളിയ്ക്ക് ഒപ്പം ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബേബി ഗേൾ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി അറിയാം

നിവിൻ പോളിയ്ക്ക് ഒപ്പം ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബേബി ഗേൾ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി അറിയാം

author-image
Entertainment Desk
New Update
Baby Girl Release Date Nivin Pauly

മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബേബി ഗേൾ'. ചിത്രത്തിന്റെ റിലീസ് തീയതി അനൗൺസ് ചെയ്തിരിക്കുകയാണ് നിവിൻ.  2036 ജനുവരി 23ന് ചിത്രം തിയേറ്ററുകളിൽ എത്തും. സർവ്വം മായ ബോക്സ് ഓഫീസ് തേരോട്ടം തുടരുന്ന തിയേറ്ററുകളിലേക്കാണ് ബേബി ഗേളും എത്തുന്നത് എന്നതാണ് മറ്റൊരു കൗതുകം.

Advertisment

Also Read: 14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ 'ട്രാഫിക്ക്', 'ഹൗ ഓൾഡ് ആർ യു' എന്നിവയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇവരുടെ കരുത്തുറ്റ തിരക്കഥയിൽ നിവിൻ പോളി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബേബി ഗേൾ. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Also Read: ബ്രേക്കപ്പിന് ശേഷം മൂന്നര വർഷം സിംഗിൾ; ഒടുവിൽ യുഎസിൽ വെച്ച് ആ എട്ട് മണിക്കൂർ! ഡേറ്റിംഗ് അനുഭവം പങ്കിട്ട് പാർവതി

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ. സംഗീതം ജേക്സ് ബിജോയ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു. 

Also Read: നരകയറിയ താടിയുമായി ദാസപ്പനും കണ്ണപ്പനും; വർഷങ്ങൾക്ക് ശേഷം അങ്ങ് തെങ്കാശിയിൽ, വൈറൽ ചിത്രം

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: