scorecardresearch

അച്ഛന്റെ മടിയിൽ പിറന്നാൾ മധുരം നുണഞ്ഞു റിസു; വീഡിയോ

മകൾ റിസുവെന്ന റോസ് ട്രീസയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു ഇന്നലെ

മകൾ റിസുവെന്ന റോസ് ട്രീസയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു ഇന്നലെ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nivin Pauly, Nivin Pauly family, Nivin Pauly dughter, Nivin Pauly wife, Nivin Pauly age, Nivin Pauly films

നിവിൻ പോളിയുടെ മകൾ റിസു എന്ന റോസ് ട്രീസയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകളുടെ പിറന്നാൾ സന്തോഷം രാവിലെ തന്നെ നിവിൻ സോഷ്യൽ മീഡിയയിലൂടെ വച്ചിരുന്നു.

Advertisment

അച്ഛന്റെ മടിയിൽ പിറന്നാൾ മധുരം നുണഞ്ഞിരിക്കുന്ന റിസുവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സെലിബ്രിറ്റി ഷെഫ് ആയ സുരേഷ് പിള്ളൈ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് നിവിന്റെയും മകളുടെയും വീഡിയോ പങ്കു വച്ചത്.

രണ്ട് മക്കളാണ് നിവിൻ-റിന്ന ദമ്പതികള്‍ക്കുള്ളത് - ദാവീദ്, റോസ് ട്രീസ എന്നിവർ. 2010 ലാണ് നിവിനും റിന്നയും വിവാഹിതരായത്. 2012-ലാണ് മകൻ ദാവീദ് ജനിച്ചത്. 2017ൽ റോസ് ട്രീസയും ജനിച്ചു. മക്കളുടെ മാമ്മോദീസ ചിത്രങ്ങളും ഒന്നാം ബെര്‍ത്ത് ഡേ ആഘോഷ ചിത്രങ്ങളുമൊക്കെ മുമ്പ് നിവിൻ പങ്കു വച്ചിട്ടുണ്ട്.

രാജീവ് രവി ചിത്രം 'തുറമുഖം,' എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' മഞ്ജു വാര്യർക്കൊപ്പം നിവിൻ എത്തുന്ന 'പടവെട്ട്‌' എന്നിവയാണ് ഇനി ഇറങ്ങാനുള്ള നിവിൻ ചിത്രങ്ങൾ.

Advertisment
Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: