/indian-express-malayalam/media/media_files/2025/12/26/nivin-pauly-sarvam-maya-bookmyshow-2025-12-26-14-04-53.jpg)
നിവിൻ പോളി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ആ സുന്ദരമായ ചിരിയും, തങ്ങളിൽ ഒരാളെന്ന തോന്നലുണ്ടാക്കുന്ന ആ 'അയൽപക്കത്തെ പയ്യൻ' ഇമേജുമാണ്. ഇടക്കാലത്ത് പരീക്ഷണ വേഷങ്ങളിലേക്ക് വഴിമാറിയ നിവിൻ, തന്റെ തട്ടകമായ ഹ്യൂമറിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ തരംഗം സൃഷ്ടിക്കുകയാണ്.
Also Read: അഖിലിന്റെ 3.7 മില്യൺ റീച്ചുള്ള വീഡിയോക്ക് ഫേസ്ബുക്ക് നൽകിയ പ്രതിഫലം
ബുക്കിംഗിൽ റെക്കോർഡ് വേഗത
റിലീസ് ചെയ്ത് ആദ്യ ഷോകൾ കഴിഞ്ഞതോടെ തന്നെ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെ ഈ ആവേശം ഇപ്പോൾ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും പ്രകടമാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈഷോയിൽ (BookMyShow) കഴിഞ്ഞ ഒരു മണിക്കൂറിൽ മാത്രം വിറ്റുപോയത് 12,840 ടിക്കറ്റുകളാണ്. തിരക്ക് വർദ്ധിച്ചതോടെ കേരളത്തിലുടനീളം നൂറുകണക്കിന് അഡീഷണൽ ഷോകളാണ് ചിത്രത്തിന് വേണ്ടി വർദ്ധിപ്പിച്ചിരിക്കുന്നത്.
"നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ!"
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിവിൻ ആരാധകരുടെ ആഘോഷമാണ്. ഈ ക്രിസ്മസ് കാലം 'സർവ്വം നിവിൻമയ'മായി മാറിക്കഴിഞ്ഞു. നിവിന്റെ തന്നെ പഴയ ഹിറ്റ് ഡയലോഗുകൾ ഉപയോഗിച്ചാണ് ഈ വിജയം ആരാധകർ കൊണ്ടാടുന്നത്.
Also Read: 'ഇതെ വൈബിൽ ഇവിടെ നിന്നോണം ട്ടാ'; നിവിനോട് ആരാധകർ
അടുത്തിടെ പുറത്തിറങ്ങിയ 'ഫാർമ' എന്ന വെബ് സീരീസിൽ നടി വീണ നന്ദകുമാർ നിവിനോട് പറയുന്ന "നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ" എന്ന ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിവിന്റെ കരിയറിലെ ഏറ്റവും വലിയ ടാഗ്‌ലൈനായി മാറിയിരിക്കുന്നത്. ഇതിലും കൃത്യമായി ഈ നിമിഷത്തെ വിശേഷിപ്പിക്കാൻ മറ്റൊരു വാചകമില്ലെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.
"നേരം രണ്ടുവിധത്തിലാ. ഒന്ന് നല്ല നേരം, പിന്നെ ചീത്ത നേരം. ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും." 'നേരം' എന്ന സിനിമയിലെ ഈ ഡയലോഗ് നിവിന്റെ കരിയറിൽ ഇപ്പോൾ അന്വർത്ഥമായിരിക്കുകയാണ്. കുറച്ചു കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു തികഞ്ഞ 'നിവിൻ മാജിക്' തന്നെ തിയേറ്ററുകളിൽ അലയടിക്കുന്നു.
Also Read: ആളാകെ മാറി, സ്ലിം ആൻഡ് ഹാൻഡ്‌സം; മാളവികയുടെ ചിത്രങ്ങളിൽ തിളങ്ങി നവനീത്
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഹൊറർ-കോമഡി ചിത്രം കംപ്ലീറ്റ് ഫെസ്റ്റിവൽ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. സീരിയസ് വേഷങ്ങൾ വിട്ട് തന്റെ തട്ടകമായ ഹ്യൂമറിലേക്ക് നിവിൻ മടങ്ങിയെത്തിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന നിവിൻ-അജു വർഗീസ് കൂട്ടുകെട്ടിന്റെ കോമഡി ടൈമിംഗ് ഈ ചിത്രത്തിലും ഗംഭീരമായി വർക്ക് ആയിട്ടുണ്ട്. ചിത്രത്തിൽ നായിക റിയ ഷിബുവുമായുള്ള നിവിന്റെ സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമാണ് നൽകുന്നത്.
പഴയ ആ നിഷ്കളങ്കതയും കുസൃതിയും സ്വാഭാവിക നർമ്മവും നിറഞ്ഞ നിവിൻ പോളിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. ചുരുക്കത്തിൽ, ഈ ക്രിസ്മസ് കാലത്ത് കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ക്ലീൻ എന്റർടൈനറായി 'സർവ്വം മായ' മാറിക്കഴിഞ്ഞു.
Also Read: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us