ലോക്ക്‌ഡൗൺകാലത്ത് ഷൂട്ടിങ്ങ് നിലക്കുകയും സിനിമാലോകം ഒരു അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തതോടെ മിക്ക താരങ്ങളും അവരുടെ വീടുകളിൽ തന്നെയാണ്. ഇതിനിടെ അജുവർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിവിൻ പോളിയ്ക്കും ധ്യാൻ ശ്രീനിവാസനുമൊപ്പമുള്ളതാണ് ചിത്രം. ‘ലവ്വ് ആക്ഷൻ ഡ്രാമ’ ടീമിന്റെ ലോക്ക്ഡൗൺകാലത്തെ ഈ സെൽഫി വെറുതെ കാണേണ്ടെന്നും എന്തോ പിറകെ വരാനുണ്ടെന്നുമാണ് മൂവരുടെയും സുഹൃത്തും സംഗീത സംവിധായകനുമായ ഷാൻ റഹ്മാൻ പറയുന്നത്. ലോക്ക്‌ഡൗൺ സംബന്ധമായ എന്തെങ്കിലും വീഡിയോയുമായി ബന്ധപ്പെട്ടാണോ ഈ മൂവർ സംഘത്തിന്റെ ഒത്തുച്ചേരൽ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

താടിയൊക്കെ വളർത്തിയ ലുക്കിലാണ് ചിത്രത്തിൽ നിവിൻ. മൊട്ടയടിച്ച് ക്യാപ്പ് വെച്ച അജു വർഗീസിനെയും മാസ്ക് അണിഞ്ഞ ധ്യാനിനെയും ചിത്രത്തിൽ കാണാം.

View this post on Instagram

Something’s cooking !!

A post shared by Shaan Rahman (@shaanrahman) on

‘സംതിങ്ങ് ഈസ് കുക്കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് ഷാൻ റഹ്മാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇനി വല്ല ബക്കൻ ചിക്കനും ഉണ്ടാക്കാൻ ഇറങ്ങിയതാണോ ഇവർ മൂവരുമെന്നാണ് ആരാധകരുടെ അന്വേഷണം.

Read more: മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അജുവർഗീസ്, അനധികൃതമായി അംഗനവാടി നടത്തുന്നുവെന്ന് ട്രോളന്മാർ

‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിനു വേണ്ടിയാണ് നിവിനും അജുവും ധ്യാനും ഒടുവിൽ ഒന്നിച്ചത്. നിവിൻ പോളിയും നയൻതാരയും ചിത്രത്തിൽ നായികാനായകന്മാരായി എത്തിയപ്പോൾ സംവിധായകന്റെ റോളിലായിരുന്നു ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിന്റെ നിർമാതാവായിരുന്നു അജു. ചിത്രം തിയേറ്ററുകളിൽ സാമ്പത്തികവിജയം നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook