നിവിൻ പോളിയുടെയും ഭാര്യ റിന്നിയുടെയും രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്നലെയായിരുന്നു മാമോദീസ ചടങ്ങ്. കുഞ്ഞിന് റോസ് തെരേസ എന്നാണ് പേരിട്ടത്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വിരുന്ന് സൽക്കാരവും ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാരംഗത്തുനിന്നും നിരവധി പേർ എത്തി.
മെയ് 25നാണ് നിവിന്‍ പെൺകുഞ്ഞ് പിറന്നത്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണിത്. 2012 ലാണ് ആദ്യകുട്ടിയായ ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോൾ ആറുവയസ്സാണ്. 2010 ഓഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് ഒടുവിൽ വിവാഹത്തിലെത്തിയത്. നിവിന്റെ ഏഴാം വിവാഹ വാർഷികം കൂടിയാണ് ഇന്ന്.