താരങ്ങളുടെ ബാല്യകാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. ചിലരൊക്കെ വളരുമ്പോഴും കുട്ടിക്കാലമുഖവുമായി സാമ്യം പുലർത്തുമെങ്കിലും ചിലരുടെ ചിത്രങ്ങൾ കാണുമ്പോൾ അമ്പരപ്പിക്കുന്ന മാറ്റങ്ങളായിരിക്കും. യുവതാരങ്ങളിൽ ശ്രദ്ധേയനായ നിവിൻ പോളിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സ്കൂൾകാലത്ത് ഒരു ഡാൻസ് മത്സരത്തിനിടയിൽ നിന്നുള്ള ചിത്രമാണിത്. ഡാൻസ് കോസ്റ്റ്യൂമിൽ ചിരിയോടെ നിൽക്കുകയാണ് ചിത്രത്തിൽ ഈ കൊച്ചുമിടുക്കൻ.

ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒരാളാണ് മലയാളികൾക്ക് നിവിൻ. അൽപ്പം കുസൃതിയും ഉഴപ്പും തമാശകളും ചിരികളികളുമൊക്കെയുള്ള അയൽപ്പക്ക പയ്യൻ എന്ന ഇമേജിൽ നിന്നും ശക്തമായ കഥാപാത്രങ്ങളിലൂടെ കരിയറിനെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോവുകയാണ് നിവിൻ ഇപ്പോൾ. ‘കായംകുളം കൊച്ചുണ്ണി’, ‘മിഖായേൽ’, ‘ആക്ഷൻ ഹീറോ ബിജു’, ‘1983’, ‘ഹേയ് ജൂഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ആ ഇമേജിനെ മറികടക്കാൻ നിവിൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ കൂടിയും ഇതുവരെ കാണാത്ത രൂപഭാവങ്ങളിൽ സങ്കീർണ്ണമായൊരു കഥാപാത്രമായി നിവിൻ എത്തിയ ചിത്രമാണ് ‘മൂത്തോൻ’.

ചിത്രത്തിലെ നിവിന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തിലും ടൊറന്റോ ഫെസ്റ്റിവലിലുമെല്ലാം ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; ‘മൂത്തോൻ’ വിശേഷങ്ങളുമായി നിവിൻ പോളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook