/indian-express-malayalam/media/media_files/uploads/2022/06/Nivin-Pauly.jpg)
നിവിൻ പോളിയുടെ മകൻ ദാവീദിന്റെ ജന്മദിനമാണ് ഇന്ന്. മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് നിവിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. നിവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലുണ്ട് ദാവീദ് കാഴ്ചയിൽ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ജൂനിയർ നിവിൻ, കോപ്പി പേസ്റ്റ് എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ. ഇത് തട്ടത്തിൻ മറയത്തിലെ വിനോദല്ലേ? എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
"നിവിൻ ചേട്ടൻ ഫേസ്ആപ്പ് ഉപയോഗിച്ച് കുട്ടിയായതുപോലുണ്ട്," എന്നാണ് മറ്റൊരാളുടെ കമന്റ്.
/indian-express-malayalam/media/media_files/uploads/2022/06/Nivin.jpg)
രണ്ട് മക്കളാണ് നിവിൻ-റിന്ന ദമ്പതികള്‍ക്കുള്ളത് - ദാവീദ്, റോസ് ട്രീസ എന്നിവർ. 2010 ലാണ് നിവിനും റിന്നയും വിവാഹിതരായത്. 2012-ലാണ് മകൻ ദാവീദ് ജനിച്ചത്. 2017ൽ റോസ് ട്രീസയും ജനിച്ചു. മക്കളുടെ മാമ്മോദീസ ചിത്രങ്ങളും ഒന്നാം ബെര്‍ത്ത് ഡേ ആഘോഷ ചിത്രങ്ങളുമൊക്കെ മുമ്പ് നിവിൻ പങ്കു വച്ചിട്ടുണ്ട്.
രാജീവ് രവി ചിത്രം 'തുറമുഖം,' എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' മഞ്ജു വാര്യർക്കൊപ്പം നിവിൻ എത്തുന്ന 'പടവെട്ട്' എന്നിവയാണ് ഇനി ഇറങ്ങാനുള്ള നിവിൻ ചിത്രങ്ങൾ. ജൂൺ 10നാണ് തുറമുഖം തിയേറ്ററുകളിലെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us