scorecardresearch

കൈകുഞ്ഞുമായി നിവിൻ പോളി; 'ബേബി ഗേൾ' വരുന്നു

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രമാണ് ബേബി ഗേൾ. കൈകുഞ്ഞിനെയും എടുത്തുനിൽക്കുന്ന നിവിൻ പോളിയുടെ ലുക്ക് ശ്രദ്ധ നേടുന്നു

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രമാണ് ബേബി ഗേൾ. കൈകുഞ്ഞിനെയും എടുത്തുനിൽക്കുന്ന നിവിൻ പോളിയുടെ ലുക്ക് ശ്രദ്ധ നേടുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Baby Girl First Look Nivin Pauly

മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബേബി ഗേൾ'. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കൈകുഞ്ഞിനെയും എടുത്തുനിൽക്കുന്ന നിവിൻ പോളിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Advertisment

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ 'ട്രാഫിക്ക്', 'ഹൗ ഓൾഡ് ആർ യു' എന്നിവയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇവരുടെ കരുത്തുറ്റ തിരക്കഥയിൽ നിവിൻ പോളി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് ബേബി ഗേൾ. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Also Read: കൂട്ടുകാരിയുടെ ഡാൻസ് സ്റ്റുഡിയോ ഉദ്ഘാടനത്തിന് അടിപൊളി പെർഫോമൻസുമായി സുചിത്ര നായർ; വീഡിയോ

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ. സംഗീതം ജേക്സ് ബിജോയ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു. 

Also Read: സർപ്രൈസ് കാമിയോ; പരാശക്തിയിൽ ബേസിൽ ജോസഫും

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: