scorecardresearch

Mahaveeryar Release: നിവിൻ പോളി- ആസിഫ് ചിത്രം ‘മഹാവീര്യർ’ നാളെ തിയേറ്ററുകളിലേക്ക്

Mahaveeryar Release: നർമ്മവും ഫാന്റസിയും ഒത്തുചേരുന്ന ‘മഹാവീര്യർ’ സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്

Mahaveeryar release, Nivin Pauly, Asif Ali, Abrid shine

Nivin Pauly, Asif Ali starrer Abrid shine film Mahaveeryar hit the big screen on July 21: മലയാളി പ്രേക്ഷകർ ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുവാൻ എത്തുകയാണ് നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ. ജൂലൈ 21 വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്.

കോർട്ട് റൂം ഫാന്റസിയായി ഒരുക്കിയിരിക്കുന്ന ചിത്രം, തികച്ചും വ്യത്യസ്തമായ രീതിയിൽ നർമ്മവും ഫാന്റസിയും ഒത്തുചേരുന്ന രീതിയിലാണ് പറഞ്ഞുപോവുന്നത്.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി എന്നിവരെ കൂടാതെ ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിലുണ്ട്.

പ്രശസത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്രസംയോജനം – മനോജ്‌, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം – ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം – ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nivin pauly asif ali starrer mahaveeryar release abrid shine

Best of Express