/indian-express-malayalam/media/media_files/uploads/2017/10/nivin-pauly-n-n-pillai-1.jpg)
ആധുനിക മലയാളി എങ്ങനെ രൂപപ്പെട്ടുവെന്ന് എന്‍എന്‍ പിള്ളയിലൂടെ പറയാനുള്ള ശ്രമമാണ് നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിAll Postsയ ചിത്രമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. എന്‍ നാരായണന്‍ പിള്ള എന്ന എന്‍എന്‍ പിള്ള നടത്തിയ യാത്രകളാണ് ചിത്രത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമെന്നും അവർ ഇന്ത്യന്‍ എക്പ്രസ്സ് മലയാളത്തോട് വ്യക്തമാക്കി.
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻ എൻ പിളളയുടെ ജീവിതം ആസ്പദമാക്കിയുളള ഈ സിനിമ. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ രാജീവ് രവി ചിത്രങ്ങൾ പൂർണ്ണമായും കേരളത്തിലാണ് ചിത്രീകരിച്ചത്. എന്നാൽ പുതിയ ചിത്രം, കേരളത്തിന് പുറമെ മലേഷ്യ, മ്യാന്മാർ എന്നിവിടങ്ങളിലും ലൊക്കേഷൻ ഉണ്ടാകും.
ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. വരുന്ന ജനുവരിയോടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിലേക്ക് കടക്കുമെന്നും മാര്‍ച്ച് കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്റെ ക്യാമറാ വര്‍ക്കുകളുമായി ലക്ഷദ്വീപിലാണ് രാജീവ് രവി. ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അതിനു ശേഷം പുതിയ ചിത്രത്തിലേക്ക് കടക്കുമെന്നും അവർ പറഞ്ഞു.
നാടകപ്രവര്‍ത്തകന്‍ എന്നതു കഴിഞ്ഞാല്‍ സാഹിത്യകാരന്‍ എന്ന നിലയിലും ചലച്ചിത്രനടന്‍ എന്ന നിലയിലും എന്‍ എന്‍ പിള്ള മലയാളത്തില്‍ തന്റെതായ അടയാളം പതിപ്പിച്ചിട്ടുണ്ട്.സംഭവബഹുലമായ ഒരു ജീവിതത്തിനും കലാപ്രവര്‍ത്തനത്തിനും ഉടമയാണ് എന്‍എന്‍ പിള്ള. എന്‍എന്‍ പിള്ളയായി നിവിനായിരിക്കും വെള്ളിത്തിരയില്‍ എത്തുകയെന്ന് രാജീവ് രവി തന്നെയാണ് വെളിപ്പെടുത്തിയത്.
1991ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് എന്‍എന്‍ പിള്ള. തുടര്‍ന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാതെ ഗോഡ്‌ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളായ പെരിയവര്‍, പെദരിക്കം എന്നീ ചിത്രങ്ങളിലും മുഖം കാണിച്ചു. നടന്‍ വിജയരാഘവന്‍ അദ്ദേഹത്തിന്റെ മകനാണ്.
ഇ ഫോർ എന്രർടൈൻമെന്രാണ് എൻ എൻ പിളളചിത്രത്തിന്രെ നിർമ്മാതാക്കൾ. ഇവർ തന്നെയാണ് അന്നയും റസൂലും നിർമ്മിച്ചതും ഞാൻ സ്റ്റീവ് ലോപ്പസ് വിതരണം ചെയ്തതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.