നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ശേഖര വർമ്മ രാജാവ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹർ ആണ്. ഇഷ്കിന് ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന് ശേഷം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്. രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അടുത്ത വർഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ്.
അടുത്ത മാസം റിലീസിനെത്തുന്ന തുറമുഖം, പടവെട്ട് എന്നിവയാണ് നിവിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ.
ഒടിടി റിലീസായി എത്തിയ നിവിന്റെ ‘കനകം കാമിനി കലഹം’ ആണ് നിവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഹോട്സ്റ്റാറിലൂടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്.