/indian-express-malayalam/media/media_files/uploads/2023/10/Nivin-Pauly-Siju-Wilson-at-Friends-funeral.jpg)
നിവിനും സിജുവും പ്രിയ സുഹൃത്തിന്റെ അന്ത്യശുശ്രൂഷയിൽ
കുട്ടിക്കാലം മുതൽ സുഖദുഖങ്ങളിൽ കൂട്ടായി നിന്ന പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടത്തിന്റെ ആഘാതത്തിലാണ് മലയാളത്തിന്റെ പ്രിയനടന്മാരായ നിവിൻ പോളിയും സിജു വിത്സനും. ഇരുവരുടെയും സുഹൃത്തും സംവിധായകൻ അൽഫോൺസ് പുത്രന്റെ അടുത്ത ബന്ധുവുമായ നെവിൻ ചെറിയാന്റെ മരണമാണ് ഈ സുഹൃത്തുക്കളെ തളർത്തിയിരിക്കുന്നത്.
തലച്ചോറിനെ ബാധിച്ച അപൂർവ്വ രോഗത്തെ തുടർന്നാണ് നെവിന്റെ മരണം. അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവമായ രോഗമാണ് നെവിനെ ബാധിച്ചത്. വിദേശത്ത് ജോലി ചെയ്യുന്നതിനിടെ രോഗബാധിതനായ നെവിൻ നാട്ടിലെത്തി കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. എന്നാൽ ചികിത്സകൾ ഫലിച്ചില്ല, ബുധനാഴ്ച പ്രിയപ്പെട്ടവരെയും ചങ്ങാതിമാരെയും തനിച്ചാക്കി നെവിൻ യാത്രയായി. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് നെവിന്റെ മരണമെന്നതാണ് മറ്റൊരു സങ്കടകരമായ വസ്തുത.
പിറന്നാൾ ദിനത്തിൽ, നിറകണ്ണുകളുമായി ഉറ്റ ചങ്ങാതിയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അന്ത്യചുംബനം നൽകുന്ന നിവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിജുവിനെയും വീഡിയോയിൽ കാണാം.
നെവിന്റെ സംസ്കാര ചടങ്ങിൽ ഉടനീളം കുടുംബാംഗങ്ങൾക്കു സാന്ത്വനമായി നിവിനും സിജുവും ഉണ്ടായിരുന്നു. ആലുവ സെന്റ് ഡൊമിനിക് കത്തോലിക്ക പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us