ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാളത്തിന്റെ യുവതാരങ്ങളില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ച നടന്മാരാണ് നിവിന്‍ പോളിയും ആന്റണി വർഗീസും. റിയലിസ്റ്റിക് കഥാപാത്രങ്ങളാകാന്‍ അനുയോജ്യരായ രണ്ടു യുവതാരങ്ങള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിനു വേണ്ടി ഇരുവരും ഒന്നിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേര് പോത്ത് എന്നാണ്.

യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്.ഹരീഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും പോത്ത്. അതിനാല്‍ തന്നെ ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നും പ്രതീക്ഷിക്കുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എത്ത ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നിവിന്‍ പോളി. അതിനുശേഷം ശേഷം ശ്രീലങ്കയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ബാക്കി ചിത്രീകരണവും പൂര്‍ത്തിയാകും.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹായിയായിരുന്ന ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് ആന്റണി വർഗീസ്. ലിജോ ജോസിന്റെ ചിത്രമായ അങ്കമാലി ഡയറീസിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ആന്റണി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook