/indian-express-malayalam/media/media_files/uploads/2023/09/Nithya-Menen-Kumari-Srimathi-OTT.jpg)
നിത്യ മേനന്റെ കുമാരി ശ്രീമതി ഡിജിറ്റൽ പ്രീമിയറിനൊരുങ്ങുന്നു
Kumari Srimathi OTT: നടി നിത്യാ മേനൻ കേന്ദ്രകഥാപാത്രമാകുന്ന 'കുമാരി ശ്രീമതി' എന്ന വെബ് സീരീസ് ഒടിടി റിലീസിനൊരുങ്ങുന്നു. ഗോമതേഷ് ഉപാധ്യായ ആണ് ഈ വെബ് സീരിസിന്റെ സംവിധായകൻ. തിരക്കഥ ഉദയ്, കാര്‍ത്തിക്, ജയന്ത്, അവസരല ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി മലയാളം ഭാഷകളിലായാണ് കുമാരി ശ്രീമതി എത്തുക.
ഏഴു എപ്പിസോഡുകളുള്ള ഈ പരമ്പരയിൽ ശ്രീമതി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. ഗൗതമി, തിരുവീർ, തല്ലൂരി രാമേശ്വരി, നരേഷ്, മുരളി മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
join srimathi on her unconventional quest to fix her dysfunctional life! 🏡#KumariSrimathiOnPrime, Sept 28 pic.twitter.com/SPTCTLrLhk
— prime video IN (@PrimeVideoIN) September 18, 2023
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ വെബ് സീരിസിനു ആധാരം. പൗരാണികത നിറഞ്ഞ ഒരു ചെറിയ പട്ടണത്തിൽ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്ന 30 വയസ്സുള്ള ഒരു സ്ത്രീയുടെ ജീവിതത്തിലെ കഷ്ടതകളെ രസകരമായി അവതരിപ്പിക്കുകയാണ് ഈ പരമ്പര.
സെപ്റ്റംബർ 28 മുതൽ 'കുമാരി ശ്രീമതി' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്തു തുടങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.