Latest News

നിത്യ മേനൻ നിർമാതാവാകുന്ന ആദ്യചിത്രം ഇന്ന് റിലീസിന്

ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും നിത്യ തന്നെ

skylab movie, skylab telugu film, nithya menen, nithya menen skylab, nithya menen bheemla nayak, nithya menen movies, skylab release, skylab cast

നടി നിത്യ മേനൻ നിർമാതാവാകുന്ന ആദ്യചിത്രം ഇന്ന് റിലീസിനെത്തുന്നു. സ്കൈലാബ് എന്ന തെലുങ്ക് പടം നിർമ്മിച്ചുകൊണ്ടാണ് നിർമ്മാണരംഗത്തേക്ക് നിത്യ കടന്നിരിക്കുന്നത്. ചിത്രം ഇന്ന് റിലീസിനെത്തുകയാണ്. ചിത്രത്തിൽ ഗൗരി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും നിത്യ തന്നെ.

തന്നെ വളരെയേറെ ആവേശം കൊള്ളിച്ച തിരക്കഥയായിരുന്നു സ്കൈലാബിന്റേതെന്നും അതിനാലാണ് നിർമ്മാണരംഗത്തേക്ക് കടന്നതെന്നും നിത്യ പറയുന്നു. സിനിമാ നിർമ്മാണമെന്നത് താനൊരു ബിസിനസ്സിന്റെ കണ്ണിലല്ല കാണുന്നതെന്നും നല്ല സിനിമകൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും നിത്യ കൂട്ടിച്ചേർത്തു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും നിത്യ അഭിനയിക്കുന്നുണ്ട്. കുമാരി ശ്രീമതി എന്ന തെലുങ്ക് സീരിസാണ് നിത്യ അഭിനയിക്കുന്ന മറ്റൊരു പ്രൊജക്റ്റ്. ആമസോൺ പ്രൈമാണ് ഈ സീരിസിന്റെ നിർമാതാക്കൾ. ധനുഷിനൊപ്പം ‘തിരുചിത്രമ്പലം’ എന്ന ചിത്രത്തിലും വിജയ് സേതുപതിയ്ക്ക് ഒപ്പം 19(1)(a) എന്ന മലയാളചിത്രത്തിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ഇരുചിത്രങ്ങളും റിലീസ് കാത്തിരിക്കുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nithya menen speaks about her first production venture skylab

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express