സിനിമാതാരങ്ങളുടെ വിവാഹം എപ്പോഴും പ്രേക്ഷകർക്കും മാധ്യമങ്ങൾക്കും വലിയ വാർത്തയാണ്. അതുകൊണ്ടുതന്നെ താരവിവാഹങ്ങളെ കുറിച്ച് പലപ്പോഴും വ്യാജവാർത്തകളും ധാരാളമായി പ്രചരിക്കാറുണ്ട്. ഇപ്പോൾ അത്തരമൊരു വ്യാജവാർത്തയ്ക്ക് ഇരയായിരിക്കുകയാണ് നടി നിത്യ മേനൻ ആണ്.
നിത്യ മേനോൻ വിവാഹിതയാവുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ കേരളത്തിലെ മാധ്യമങ്ങളിലും സമാനമായ വാർത്തകൾ വന്നു. എന്നാൽ, താൻ വിവാഹിതയാവുന്നു എന്ന വാർത്ത തെറ്റാണെന്നും ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാത്തതെന്നുമാണ് ക്യൂവിനോട് പ്രതികരിക്കവെ നിത്യ മേനോന്‍ ചോദിച്ചത്.
അതേസമയം, വിവാഹ വാർത്തകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കൊണ്ട് പിടിച്ചു ചര്‍ച്ചകൾ നടക്കുകയാണ്. ‘നിത്യ വിവാഹിതയാവുന്നു, വരൻ പ്രമുഖ നടൻ’ എന്ന പേരു മാത്രം വച്ച് പുറത്തു വന്ന വ്യാജവാർത്തയ്ക്ക് താഴെ മലയാളികൾ അവരുടെ ഭാവനയ്ക്ക് ഇണങ്ങുന്ന രീതിയിൽ നിത്യയ്ക്ക് അനുയോജ്യരായ വരൻമാരെ നിർദ്ദേശിക്കുകയാണ്. അതിൽ ഇടവേള ബാബു മുതൽ ആറാട്ട് അണ്ണൻ വരെയുണ്ട്. യുവനടന്മാർക്കിടയിൽ അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ പേര് വരെ ചില വിരുതന്മാർ നിത്യയ്ക്ക് വരനായി നിർദ്ദേശിച്ചിട്ടുണ്ട്.
ഏതാപ്പോ മലയാള സിനിമേലേ കെട്ടാത്ത പ്രമുഖൻ, മലയാളസിനിമയിൽ ഇനി കെട്ടാൻ ബാക്കിയുള്ള പ്രമുഖനായിട്ട് ഇടവേള ബാബു മാത്രമല്ലേ ഉള്ളൂ?, ഒരു നിമിഷം ആറാട്ട് അണ്ണൻ സന്തോഷ് വർക്കി ആയിരിക്കുമോ എന്ന് ഒരു ശങ്ക വന്നു പോയി എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ഇന്ദു വി.എസ് സംവിധാനം ചെയ്ത 19(1)എ ആണ് നിത്യ മേനോന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. വിജയ് സേതുപതിയാണ് ഈ സിനിമയില്‍ മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്.