Nithya Menen
തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും ബോളിവുഡിലുമെല്ലാം തിളങ്ങുന്ന നായികയാണ് നിത്യ മേനൻ.
മനോഹരമായൊരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് നിത്യ
"സത്യജിത് റേ സംവിധാനം ചെയ്ത സമാപ്തിയിലെ മൃൺമയി (ടാഗോറിൻ്റെ അതേ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കി)," നിത്യ കുറിക്കുന്നു.
" ഇതൊരു പ്രണയകഥയാണ്, അതിലെ പ്രധാന കഥാപാത്രമായ മൃൺമയി അശ്രദ്ധയായൊരു പെൺകുട്ടിയിൽ നിന്ന് സ്നേഹനിധിയായ ഭാര്യയിലേക്കുള്ള വേദനാജനകമായ യാത്രയെ കാണിക്കുന്നു."
"കഥാപാത്രത്തിന് പുതിയ രൂപവും ഭാവവും സൃഷ്ടിക്കാനും അവയിൽ നിന്ന് ഒരു പുതിയ കഥ കണ്ടെത്താനുമുള്ള ശ്രമമാണിത്."
"എന്നാൽ എല്ലാം യഥാർത്ഥ കൃതിയുടെ ദൃശ്യ സത്ത നിലനിർത്തിക്കൊണ്ടും, കൗതുകകരമായ സമീപനത്തോടെയുമുള്ള പുനർവ്യാഖ്യാനങ്ങളാണ്."
പ്രസെൻജിത് ദാസാണ് ഈ ഫോട്ടോഷൂട്ടിന്റെ ക്രിയേറ്റീവ് ഡയറക്ഷനും സ്റ്റൈലിംഗും, മേക്കപ്പും നിർവ്വഹിച്ചത്. ഛായാഗ്രഹണം സൗവിക് സെൻഗുപ്ത.
ചെറുപ്പത്തിൽ തന്നെ പാട്ടിനോട് ആഭിമുഖ്യം പുലർത്തുന്ന നായിക കൂടിയാണ് നിത്യ.
തെലുങ്കിലാണ് നിത്യ കൂടുതലും പാട്ടുകൾ പാടിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത 'പ്രാണ'യിലും നിത്യ പാടിയിരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.