/indian-express-malayalam/media/media_files/uploads/2019/02/nithya-menon-abhishek.jpg)
മലയാളികളുടെ പ്രിയ താരം നിത്യാ മേനോന്‍ ബോളിവുഡ് സ്റ്റാര്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. ആമസോണ്‍ പ്രൈംമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്.
'ഞാന്‍ അഭിനയിക്കുന്ന ആദ്യത്തെ യഥാര്‍ത്ഥ ഡിജിറ്റല്‍ പരമ്പരയാണ് ബ്രീത്ത്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനിതിനെ നോക്കിക്കാണുന്നത്. ഇതെനിക്ക് വളരെ പെര്‍ഫെക്ട് ആയൊരു ഇടമാണ്. ഞാനിത് ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നെയും എന്റെ ജോലിയേയും പ്രദര്‍ശിപ്പിക്കാന്‍ വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് ഒരുക്കിത്തരുന്നത്. എന്നിലെ കലാകാരിയെ അത് വളരെയധികം തൃപ്തിപ്പെടുത്തുന്നുണ്ട്,' നിത്യാ മേനോന്‍ പറയുന്നു.
വളരെ ഉയര്‍ന്ന നിലവാരത്തില്‍ അണിയിച്ചൊരുക്കുന്ന ഈ ഷോ താന്‍ ഏറെ ആസ്വദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഈ സീരീസ് സംവിധാനം ചെയ്യുന്നത് മായങ്ക് ശര്‍മ്മാണ്.
'ബ്രീത്ത് രണ്ടാം സീസണില്‍ നിത്യയുമുണ്ട് എന്നതില്‍ വല്ലാത്ത ത്രില്‍ ഉണ്ട്. ഞാന്‍ എപ്പോളും അവരുടെ സിനിമകളുടെ ഒരു ആരാധകനായിരുന്നു. പ്രത്യേകിച്ച് ഓക്കേ കണ്‍മണി കണ്ടതിനു ശേഷം. ഈ ഭാഗത്തില്‍ അവരെ ചിത്രീകരിക്കുന്നതിനെ കുറിച്ച് ഞാന്‍ എപ്പോഴേ ഭാവനയില്‍ കണ്ടിരുന്നു. ബ്രീത്ത് ടീമിന്റെ പേരില്‍ ഞാന്‍ നിത്യയെ സ്വാഗതം ചെയ്യുന്നു,' മായങ്ക് പറഞ്ഞു.
വിക്രം തൂലി, ഭവാനി അയ്യര്‍, അര്‍ഷാദ് സെയ്ദ് എന്നിവര്‍ക്കൊപ്പം ബ്രീത്തിന്റെ തിരക്കഥാ രചനയില്‍ മായങ്കും ഭാഗമാകുന്നുണ്ട്.
ബ്രീത്തിന്റെ ഒന്നാം സീസണില്‍ മാധവനും അമിത് സാധും സപ്‌നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്ന ചില അസാധാരണ സാഹചര്യങ്ങളെയായിരുന്നു ആദ്യ സീസണ്‍ അവതരിപ്പിച്ചത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് നിര്‍മ്മാണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.