മലയാളികൾ ഇന്നും മറക്കാത്ത നടിമാരിൽ ഒരാളാണ് നിത്യ ദാസ്. മകൾ നയനയ്ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന നിത്യയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. തലകുത്തി നിന്നൊക്കെയാണ് നിത്യയുടെ വ്യായാമമുറകൾ. ലോക്ഡൗൺ കാലം വ്യായാമങ്ങളിലൂടെ ആക്റ്റീവായി നിലനിർത്തുകയാണ് നിത്യ. കോഴിക്കോട്ടെ വീട്ടിലാണ് നിത്യ ഇപ്പോഴുള്ളത്.

Read more: ലോണടയ്ക്കാൻ ഇല്ലാത്തതായിരുന്നു കുട്ടിക്കാലത്തിന്റെ സൗന്ദര്യമെന്ന് നടൻ; ക്യാപ്ഷൻ സിംഹമേ എന്ന് സോഷ്യൽ മീഡിയ

‘ഈ പറക്കും തളിക’ എന്ന ചിത്രത്തിൽ നായികയായി എത്തി ശ്രദ്ധ നേടിയ നടിയാണ് നിത്യ ദാസ്. കോഴിക്കോടുകാരിയായ നിത്യ പിന്നീട് ‘കൺമഷി’, ‘ബാലേട്ടൻ’, ‘ചൂണ്ട’, ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’, ‘നരിമാൻ’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

വിവാഹത്തോടെയാണ് നിത്യ സിനിമയിൽനിന്നു ബ്രേക്ക് എടുത്തത്. പഞ്ചാബ് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങാണ് നിത്യയുടെ ഭർത്താവ്. ഫ്ലൈറ്റിൽ വെച്ച് പരിചയപ്പെടുകയും പിന്നീട് സൗഹൃദം പ്രണയമാകുകയും ചെയ്ത കഥ നിത്യ തന്നെ നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നിത്യ- അർവിന്ദ് ദമ്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്.

2007 ഓടെ സിനിമ ഉപേക്ഷിച്ചെങ്കിലും സീരിയലുകളിൽ സജീവമായിരുന്നു താരം. തമിഴിലും മലയാളത്തിലുമായി ഒമ്പതോളം സീരിയലുകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്.

Read more: കലക്കൻ ഡാൻസുമായി അഹാനയും സഹോദരിമാരും; ഇത് വേറെ ലെവൽ കുടുംബമെന്ന് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook