അഭിനയ രംഗത്തു നിന്ന് വിട്ടു നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. തന്റെ കുടുംബത്തോടൊപ്പമുള്ള രസകരമായ വിശേഷങ്ങൾ നിത്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. എന്തായാലും ടെസ്റ്റ് അത്ര എളുപ്പമായിരുന്നില്ല എന്ന് വീഡിയോയിൽ നിന്നും വ്യക്തം. ആരോഗ്യ പ്രവർത്തകർ അവരുടെ വീട്ടിലെത്തിയാണ് കോവിഡ് പരിശോധിച്ചത്.

 

View this post on Instagram

 

A post shared by Nithyapdas Das (@nityadas_)

കോവിഡ് ടെസ്റ്റിന് ശേഷം മക്കൾക്കൊപ്പം വീട്ടിലെ ആഘോഷ നിമിഷങ്ങളും വിഡിയോയിൽ കാണാം. വീഡിയോയിൽ കൈയിൽ പ്ലാസ്റ്ററിട്ടിരിക്കുന്ന മകളേയും കാണാം. വീണ് കൈ പൊട്ടിയതാണെന്നും ഇപ്പോൾ മകൾ ഓക്കെ ആണെന്നും നിത്യ പറയുന്നു.

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ, കണ്മഷി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Nithyapdas Das (@nityadas_)

2007ല്‍ വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ സീരിയലുകളില്‍ അപ്പോഴും സജീവമായിരുന്നു. പ്രധാനമായും തമിഴിലും ചില മലയാള സീരിയലുകളിലും നിത്യ അഭിനയം തുടരുന്നുണ്ട്.

 

View this post on Instagram

 

A post shared by Nithyapdas Das (@nityadas_)

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അരവിന്ദ് സിങ് ജംവാള്‍ ആണ് നിത്യയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാള്‍, നമന്‍ സിങ് ജംവാള്‍ എന്നിവരാണ് മക്കള്‍.

Read More: അമ്മയുടെ തനിപ്പകർപ്പ്; മകൾക്കൊപ്പം കിടിലൻ ഡാൻസുമായി നിത്യ ദാസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook