scorecardresearch

Latest News

അവഞ്ചേഴ്സ് ഫാനിന് സൂപ്പർ കൂൾ കേക്ക്; മകന്റെ പിറന്നാൾ ആഘോഷമാക്കി നിത്യ ദാസ്

പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

nithya das, Nithya Das son birthday nithya das daughter, nithya das video,

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്.

മകൻ നമന്റെ നാലാം ജന്മദിനാഘോഷത്തിൽ നിന്നുള്ള നിത്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അവഞ്ചേഴ്സ് കഥാപാത്രങ്ങളുടെ വലിയ ഫാനായ നമനു വേണ്ടി അവഞ്ചേഴ്സ് തീമിലുള്ള കേക്കാണ് നവ്യ ഒരുക്കിയത്.

2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നമനെ കൂടാതെ നൈന ജംവാൾ എന്നൊരു മകൾ കൂടി ഈ ദമ്പതികൾക്കുണ്ട്.

Also read: നിങ്ങൾ ട്വിൻസ് ആണോ?; നിത്യയോട് ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nithya das celebrating son naman s birthday pics