/indian-express-malayalam/media/media_files/2025/04/02/XnOevycDWMT6R562bPN8.jpg)
നിഷാന്ത് സാഗറും മകൾ നന്ദയും
/indian-express-malayalam/media/media_files/2025/04/02/G1SMjPC3tgX4xSqzPJib.jpg)
പ്രേക്ഷകർ ഒന്നടക്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആലപ്പുഴ ജിംഖാന. ഹിറ്റു ചിത്രമായ 'തല്ലുമാല'ക്ക് ശേഷം, നസ്ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ കോമഡി ആക്ഷൻ എന്റെർറ്റൈനെറിനു വേണ്ടി യുവതാരങ്ങളെല്ലാം ഗംഭീര മേക്കോവർ തന്നെ നടത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/04/02/nishanth-sagar-daughter-nanda-alappuzha-gymkhana-539077.jpg)
ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് കൗതുകം ജനിപ്പിക്കുന്നത്. ചിത്രത്തിലെ നായികമാരിൽ ഒരാളായി എത്തുന്നത് നന്ദ നിഷാന്ത് എന്ന പുതുമുഖമാണ്. പുതുമുഖമാണെങ്കിലും നന്ദയെ മലയാളികൾക്കു പറഞ്ഞാൽ അറിയും.
/indian-express-malayalam/media/media_files/2025/04/02/nishanth-sagar-family-daughter-nanda-693258.jpg)
നടൻ നിഷാന്ത് സാഗറിന്റെ മകളാണ് നന്ദ. അച്ഛന്റെ പാത പിൻതുടർന്ന് അഭിനയരംഗത്തേക്ക് എത്തുകയാണ് നന്ദയും.
/indian-express-malayalam/media/media_files/2025/04/02/nishanth-sagar-family-daughter-nanda-1-683791.jpg)
നായകനായും സ്വഭാവനടനായും പ്രതിനായകനായും 50ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് നിഷാന്ത് സാഗർ. ഏഴുനിലപ്പന്തൽ (1997) എന്ന ചിത്രത്തിലൂടെയായിരുന്നു നിഷാന്ത് സാഗറിന്റെ അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിൽ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ് നിഷാന്ത് സാഗർ ഏറെ ശ്രദ്ധ നേടിയത്.
/indian-express-malayalam/media/media_files/2025/04/02/p9Z0ZoK8g226kjjIF5Oe.jpg)
2008ൽ, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇൻഡോ-അമേരിക്കൻ സിനിമയിലും നിഷാന്ത് സാഗർ അഭിനയിച്ചിരുന്നു. തിളക്കം, ഫാന്റം, പുലിവാൽ കല്യാണം, രസികൻ, തിരക്കഥ, സ്വ ലേ, കാര്യസ്ഥൻ,അണ്ടർ വേൾഡ്, വൺ, ചതുരം, ആർഡിഎക്സ്, ടർബോ, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ നിഷാന്ത് സാഗർ വേഷമിട്ടിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/02/nishanth-sagar-daughter-nanda-alappuzha-gymkhana-2-622410.jpg)
ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
/indian-express-malayalam/media/media_files/2025/04/02/nishanth-sagar-daughter-nanda-alappuzha-gymkhana-1-971221.jpg)
നസ്ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
/indian-express-malayalam/media/media_files/2025/04/02/nishanth-sagar-daughter-nanda-alappuzha-gymkhana-3-766079.jpg)
നന്ദ നിഷാന്തിനെ കൂടാതെ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നോയില ഫ്രാൻസി തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദ്, ചിത്രസംയോജനം നിഷാദ് യൂസഫ്, സംഗീതം വിഷ്ണു വിജയ് എന്നിവർ കൈകാര്യം ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.