scorecardresearch

ഇവർ വെള്ളിത്തിരയിലും ഒന്നിക്കുമ്പോൾ

'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നിഷ സാരംഗ്

'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നിഷ സാരംഗ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Uppum mulakum, Ayyappanum Koshiyum, Kottayam Ramesh, Manohari Joy, Nisha Sarang, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

വൻ പ്രേക്ഷകപിന്തുണയോടെ മലയാളികളുടെ സ്വീകരണമുറിയിൽ ഇടംപിടിച്ച സീരിയലുകളിൽ ഒന്നാണ് 'ഉപ്പും മുളകും'. സീരിയലിലെ പ്രധാന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ കുടുംബാംഗങ്ങളായി എത്തുന്ന ഓരോ അഭിനേതാക്കളും മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഇന്ന് പ്രിയപ്പെട്ടവരാണ്. സീരിയലിൽ നീലുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷ സാരംഗാണ്. ബിജു സോപാനം അവതരിപ്പിക്കുന്ന ബാലചന്ദ്രൻ തമ്പിയെന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായി എത്തുന്നത് കോട്ടയം രമേശും മനോഹരി ജോയിയും.

Advertisment

ഇപ്പോഴിതാ, നിഷയും കോട്ടയം രമേശും മനോഹരി ജോയിയും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചുവരികയാണ്. ഉണ്ണിമുകുന്ദൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ നിഷ സാരംഗ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

View this post on Instagram

A post shared by (@nisha_sarangh)

View this post on Instagram

A post shared by (@nisha_sarangh)

ചെറിയ വേഷങ്ങളിലൂടെയും 'ഉപ്പും മുളകും' സീരിയലിലൂടെ അച്ഛൻ വേഷത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കോട്ടയം രമേശ് എന്ന കലാകാരൻ. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന ചിത്രത്തിൽ നടൻ സുകുമാരന് ഒപ്പം അഭിനയിച്ച രമേശ് 31 വർഷങ്ങൾക്കിപ്പുറം പൃഥ്വിരാജിനൊപ്പം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. വൈറസ്, സീ യു സൂൺ എന്നീ ചിത്രങ്ങളിലും കോട്ടയം രമേശിന്റെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

ആസിഫ് അലി ചിത്രം 'കെട്ട്യാേളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലെ അമ്മവേഷമാണ് അടുത്തിടെ മനോഹരി ജോയിക്ക് ഏറെ അഭിനന്ദനം നേടി കൊടുത്ത കഥാപാത്രങ്ങളിലൊന്ന്. മകനെയും മരുമകളെയും സ്നേഹത്തോടെ ചേർത്തുനിർത്തുന്ന സ്നേഹത്തിന്റെ ആൾരൂപം പോലുള്ള ചിത്രത്തിലെ അമ്മച്ചിവേഷം നിരൂപക പ്രശംസയും നേടിയിരുന്നു.

Advertisment

Uppum mulakum, Ayyappanum Koshiyum, Kottayam Ramesh, Manohari Joy, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma 'കെട്ട്യോളാണ് എന്റെ മാലാഖ'യിൽ ആസിഫിനൊപ്പം മനോഹരി ജോയി

സീരിയലിൽ സജീവമാകുമ്പോഴും നിരവധി ചിത്രങ്ങളിലും വേഷമിട്ട അഭിനേത്രിയാണ് നിഷ സാരംഗ്. ചന്ദ്രോത്സവം, പരുന്ത്, കരയിലേക്ക് ഒരു കടൽദൂരം, മൈ ബോസ്, മാറ്റിനി, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം, ലഡു, ലോനപ്പന്റെ മാമോദീസ, കപ്പേള, തണ്ണീർമത്തൻ ദിനങ്ങൾ എന്നു തുടങ്ങി എഴുപതോളം ചിത്രങ്ങളിൽ നിഷ അഭിനയിച്ചിട്ടുണ്ട്. ബിജു സോപാനവും നിഷയും നായികാനായകന്മാരായി വരുന്ന ‘ലെയ്ക്ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും അണിയറയിൽ പുരോഗമിക്കുകയാണ്.

Read more: ബാലുവും നീലുവും ഒന്നിച്ച് ബിഗ് സ്ക്രീനിലേക്ക്; ‘ലെയ്ക്ക’ വരുന്നു

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: