നൃത്തത്തിന്റെ ലോകത്തു നിന്നുമാണ് നിരഞ്ജന അനൂപ് സിനിമയിലേക്ക് എത്തുന്നത്. ലോഹം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം. സോഷ്യല് മീഡിയയിലും ഏറെ ആക്റ്റീവാണ് നിരഞ്ജന. അമ്മ നടത്തുന്ന നൃത്ത വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുമായി സജീവമാണ് നിരഞ്ജന. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നൃത്ത വിദ്യാലയത്തിന്റെ പേര് പുനർജനിയെന്നാണ്. പ്രമുഖ നടിമാരായ ദിവ്യ ഉണ്ണി, ജോ മോൾ എന്നിവർ നൃത്ത വിദ്യാലയത്തിലെത്തുന്ന വീഡിയോകൾ നിരഞ്ജന പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ നിരഞ്ജന നൃത്തം ചെയ്തിരുന്നു. നല്ലവണ്ണം നൃത്തം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇടയ്ക്ക് ചില സമയങ്ങളിൽ തനിക്ക് ബാലൻസ് ലഭിച്ചില്ലെന്നും നിരഞ്ജന വീഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ട്.
എന്നാൽ കാൽ തെന്നി വീഴുന്ന വീഡിയോ ട്രോൾ രൂപത്തിൽ സ്വയം പങ്കുവച്ചിരിക്കുകയാണ് നിരഞ്ജന. ‘അറിയാം പക്ഷെ കാൽ പണി തന്നു’ എന്നാണ് വീഡിയോയ്ക്കൊപ്പം നിരഞ്ജന കുറിച്ചത്. രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
നിങ്ങളുടെ സ്പിരിറ്റിന് അഭിനന്ദനം, സ്വയം ട്രോളാൻ കാണിച്ച മനസ്സ് സമ്മതിക്കണം അങ്ങനെ നീളുന്നു കമന്റുകൾ. ഗായകൻ വിജയ് യേശുദാസ് നിരഞ്ജനയുടെ സ്പിരിറ്റിനെ അഭിനന്ദനിച്ച് പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.
ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എങ്കിലും ചന്ദ്രികേ’ ആണ് നിരഞ്ജനയുടെ പുതിയ ചിത്രം. വിജയ് ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരിയിൽ തിയേറ്ററിലെത്തും. ബേസിൽ ജോസഫ്, തൻവി റാം, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.