നൃത്തത്തിന്റെ ലോകത്തു നിന്നുമാണ് നിരഞ്ജന അനൂപ് സിനിമയിലേക്ക് എത്തുന്നത്. ലോഹം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം. സോഷ്യല്‍ മീഡിയയിലും ഏറെ ആക്റ്റീവാണ് നിരഞ്ജന. പലപ്പോഴും റീൽസുമായും നിരഞ്ജന എത്താറുണ്ട്.
നിരഞ്ജന ഷെയർ ചെയ്ത പുതിയ റീൽസാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. രണ്ടു സെലിബ്രിറ്റികളും നിരഞ്ജനയ്ക്ക് ഒപ്പം വീഡിയോയിലുണ്ട്. മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടന്മാരായ സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പുമാണ് വീഡിയോയിലുള്ളത്.
നിരഞ്ജനയ്ക്ക് ഒപ്പം നൃത്തം ചെയ്യുകയാണ് ഇരുവരും. ‘ അങ്ങനെ ഞങ്ങള്‍ റീല്‍സ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് നിരഞ്ജന പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്ന കച്ച ബദാം എന്ന ട്രെൻഡിംഗ് ഗാനത്തിന് അനുസരിച്ചാണ് മൂവരും ചുവടുവയ്ക്കുന്നത്.
ഡാന്‍സ് വളരെയധികം ആസ്വദിച്ചാണ് സുരാജും സൈജുവും ചുവടുകൾ വയ്ക്കുന്നത്. വീഡിയോ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. റീൽസ് ചെയ്യുന്ന നിങ്ങൾക്കു മാത്രമല്ല, ഈ വീഡിയോ കാണുന്ന ഞങ്ങൾക്കും സന്തോഷമെന്നാണ് മറ്റൊരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് ഇടവേളയ്ക്കിടെ എടുത്ത വീഡിയോ ആണിതെന്നാണ് മനസ്സിലാവുന്നത്.
ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ യുവ താരമാണ് നിരഞ്ജന അനൂപ്. വേദികളിൽ കുച്ചിപ്പുടി, ഭരതനാട്യം എന്നിവയും നിരഞ്ജന അവതരിപ്പിക്കാറുണ്ട്. നിരഞ്ജനയുടെ അമ്മ നാരായണിയും നർത്തകിയാണ്. മുല്ലശേരി രാജഗോപാലിന്റെ കൊച്ചുമകളാണ് നിരഞ്ജന. ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ മുല്ലശേരി നീലകണ്ഠന്‍ എന്ന കേന്ദ്രകഥാപാത്രത്തിന് ആധാരമായത് മുല്ലശേരി രാജഗോപാലിന്റെ ജീവിതമായിരുന്നു.
രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ സംവിധാനം ചെയ്ത ‘ ചതുര്‍മുഖം’ ആണ് നിരഞ്ജന അവസാനം അഭിനയിച്ച ചിത്രം. പ്രജേഷ് സെനിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ ദി സീക്രട്ട് ഓഫ് വുമണ്‍’ ന്റെ തിരക്കിലാണ് നിരഞ്ജന ഇപ്പോള്‍.