നടനും നിർമാതാവുമായ മണിയൻപിളള​ രാജുവിന്റെ മകൻ നിരഞ്ജ് നായകനാകുന്നു. ഷെബി ചൗഗട്ട് സംവിധാനം ചെയ്യുന്ന ഐ ആം 21 എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജിന്റെ നായക പ്രവേശം. മിയയാണ് ചിത്രത്തിൽ നിരഞ്ജിന്റെ നായികയാവുന്നത്.

മുൻപ് രജപുത്രാ രഞ്ജിത് സംവിധാനം ചെയ്‌ത ബ്ലാക്ക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിൽ നിരഞ്ജൻ അഭിനയിച്ചിരുന്നു. മണിയൻപിളള​ രാജു ആയിരുന്നു ആ ചിത്രത്തിന്റെ നിർമാതാവ്. എന്നാൽ നായകനായുള്ള നിരഞ്ജന്റെ ആദ്യ സിനിമയാണ് ഐ ആം 21.

ഐ ആം 21 ന്റെ കഥയും തിരക്കഥയും ഷെബിയുടേത് തന്നെയാണ്. പ്രശാന്ത് കൃഷ്‌ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രമേശൻ നായരുടെ വരികൾക്ക് റോണി റാഫേൽ, ദേവിക മുരളി എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ