/indian-express-malayalam/media/media_files/uploads/2019/03/Aashiq-Abu-virus-first-look.jpg)
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.
Read More: അതിജീവനത്തിന്റെ കഥയും മാതൃകാ കഥാപാത്രങ്ങളും: 'നിപ' അഭ്രപാളികളിലെത്തുമ്പോള്‍
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നതായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്. ഒപിഎം ബാനറാണ് ചിത്രം നിർമിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.
തന്റെ കഥ മോഷ്ടിച്ചു എന്നാരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ കേസില്‍ 'വൈറസ്' കോടതി സ്റ്റേ ചെയ്തിരുന്നു . പകര്‍പ്പവകാശ ലംഘനം നടത്തി എന്നായിരുന്നു ആരോപണം. ചിത്രത്തിന്റെ കഥയും 'വൈറസ്' എന്ന പേരും തന്റേതാണെന്നും ഉദയ് ആനന്ദന്‍ ആരോപിച്ചു.
Read More: ആഷിഖ് അബു ചിത്രം 'വൈറസി'ന് സ്റ്റേ; കഥ മോഷ്ടിച്ചെന്ന് ആരോപണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.