Latest News

ഷൂട്ടിനിടയിലെ തമാശ; ‘പുള്ളേ റങ്കുമാ’ പാട്ടുമായി വിനയ് ഫോർട്ടും നിമിഷ സജയനും

‘മാലിക്’ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോയുമായി നിമിഷ

Malik fun video, Nimisha Sajayan, Vinay Fort

‘മാലിക്കി’ന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളുമായി നിമിഷ സജയനും വിനയ് ഫോർട്ടും. ഷൂട്ടിന്റെ ഇടവേളയിലെ ഫൺ നിമിഷങ്ങളാണ് നിമിഷ പങ്കുവയ്ക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ‘തില്ലേലേ ലേലേലോ പുള്ളേ റങ്കുമാ’ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് താരങ്ങൾ.

നിമിഷയ്ക്കും വിനയ് ഫോർട്ടിനുമൊപ്പം മാലാപാർവ്വതി, ആർ ജെ മുരുകൻ എന്നിവരെയും വീഡിയോയിൽ കാണാം. ചിത്രത്തിൽ സഹോദരങ്ങളായാണ് നിമിഷയും വിനയ് ഫോർട്ടും അഭിനയിക്കുന്നത്. ഇവരുടെ അച്ഛനമ്മമാരുടെ റോളാണ് മാലാപാർവ്വതിയും ആർ ജെ മുരുകനും കൈകാര്യം ചെയ്യുന്നത്.

രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ലെന, റോഷൻ മാത്യു എന്നിവരെല്ലാം വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ ആമസോൺ പ്രൈം വീഡിയോയിൽ വിജയകരമായി സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ സാങ്കേതികതയുമെല്ലാം ഏറെ പ്രശംസ ഏറ്റുവാങ്ങുമ്പോഴും ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.

Read more: Fahadh Faasil ‘Malik’ Movie Review & Rating: ചരിത്രവും ഭാവനയും കൂടികലരുന്ന ‘മാലിക്’; റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nimisha sajayan vinay fort pulle ranguma song video

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express