scorecardresearch

'ഈട' എന്നെ പൊളിറ്റിക്കലാക്കി: നിമിഷ സജയന്‍

ആദ്യ സിനിമയ്ക്കു ശേഷം സംസാരിച്ചപ്പോള്‍ അറിഞ്ഞ നിമിഷയല്ല ഇപ്പോള്‍. ഒരു നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിമിഷ സജയന്‍ വളര്‍ന്നു. നിമിഷയ്ക്ക് ആകുലതകളുണ്ട്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വെട്ടാനും കൊല്ലാനും നടക്കുന്ന മനുഷ്യരെക്കുറിച്ച്, നഷ്ടപ്പെടുന്ന സ്‌നേഹത്തെക്കുറിച്ച്, ഇരകളാകുന്നവരുടെ നിസ്സഹായതകളെക്കുറിച്ച്.

ആദ്യ സിനിമയ്ക്കു ശേഷം സംസാരിച്ചപ്പോള്‍ അറിഞ്ഞ നിമിഷയല്ല ഇപ്പോള്‍. ഒരു നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിമിഷ സജയന്‍ വളര്‍ന്നു. നിമിഷയ്ക്ക് ആകുലതകളുണ്ട്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വെട്ടാനും കൊല്ലാനും നടക്കുന്ന മനുഷ്യരെക്കുറിച്ച്, നഷ്ടപ്പെടുന്ന സ്‌നേഹത്തെക്കുറിച്ച്, ഇരകളാകുന്നവരുടെ നിസ്സഹായതകളെക്കുറിച്ച്.

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nimisha Sajayan

Photo: A.J. Joji

''ആത്യന്തികമായി എല്ലാ അക്രമങ്ങളുടേയും ഇരകള്‍ സ്ത്രീകളാണ്. നിസ്സഹായതയുടേയും ഇടര്‍ച്ചകളുടേയും ഇടത്തില്‍ നിന്ന് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റേയും തലത്തിലേക്ക് അവരെ ഉയര്‍ത്തുന്നത് സാഹചര്യങ്ങളാണ്. ബോള്‍ഡ് ആയ ഒരു സ്ത്രീ എങ്ങനെ എന്ന് ഇതുവരെ കണ്ട പല വാര്‍പ്പുമാതൃകകളെയും ഉടച്ചുവാര്‍ക്കുകകൂടിയാണ് ഈട. ഈ സിനിമ എന്ന കൂടുതല്‍ പൊളിറ്റിക്കലാക്കി.'' പറയുന്നത് നിമിഷ സജയനാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ മലയാളിക്ക് നല്‍കിയ നായിക. നിമിഷയുടെ വാക്കുകള്‍ കടമെടുത്താല്‍ 'പോത്തേട്ടന്റെ സ്‌കൂളില്‍ നിന്നു പഠിച്ച് അജിത്തേട്ടന്റെ സ്‌കൂളിലെത്തിയപ്പോള്‍ അത് മറ്റൊരു അനുഭവമായിരുന്നു.'

Advertisment

publive-image ഈടയുടെ ലൊക്കേഷനിൽ സംവിധായകൻ അജിത് കുമാറിനൊപ്പം നിമിഷ

ആദ്യ സിനിമയ്ക്കു ശേഷം സംസാരിച്ചപ്പോള്‍ അറിഞ്ഞ നിമിഷയല്ല ഇപ്പോള്‍. ഒരു നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിമിഷ സജയന്‍ വളര്‍ന്നു. നിമിഷയ്ക്ക് ആകുലതകളുണ്ട്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വെട്ടാനും കൊല്ലാനും നടക്കുന്ന മനുഷ്യരെക്കുറിച്ച്, നഷ്ടപ്പെടുന്ന സ്‌നേഹത്തെക്കുറിച്ച്, ഇരകളാകുന്നവരുടെ നിസ്സഹായതകളെക്കുറിച്ച്.

''നിമിഷ സജയനെന്ന അഭിനേത്രിയായി ഒരിക്കലും തിയേറ്ററില്‍ പോയി ഈട കാണരുത് എന്നെനിക്കുണ്ടായിരുന്നു. ഞാന്‍ സ്‌ക്രീനില്‍ കണ്ടത് എന്നെയല്ല. അമ്മു എന്ന ഐശ്വര്യയെ തന്നെയാണ്. ഈടയിലെ മനുഷ്യര്‍, അവരുടെ സ്‌നേഹം, പ്രണയം, നിസ്സഹായത... എന്നെ കരയിച്ചു. എനിക്ക് ആനന്ദിന്റെ ഒപ്പരം ജീവിച്ചാല്‍ മതിയെന്നു പറഞ്ഞു കരയുന്ന അമ്മുവിനെ കണ്ടപ്പോള്‍ എനിക്കും പറയാന്‍ തോന്നി അവരെ ജീവിക്കാന്‍ വിടൂ എന്ന്.''

Nimisha Sajayan

ഇനിയുമേറെ പഠിക്കാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു തനിക്ക് ഈടയെന്ന് നിമിഷ പറയുന്നു.

Advertisment

''ഈടയില്‍ ഒപ്പം അഭിനയിച്ചവരെല്ലാം ഒന്നിനൊന്നു മികച്ച അഭിനേതാക്കളായിരുന്നു. ഞാനൊന്നുമല്ല, ഇനിയുമൊരുപാട് പഠിക്കാനുണ്ട് എന്ന നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണ് ഈടയും കൂടെയുള്ള ഓരോരുത്തരും. ഇത്തരം കഥാപാത്രങ്ങള്‍ തുടര്‍ന്നും ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് സിനിമകള്‍ ചെയ്തില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍, അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കുറച്ചു കഥാപാത്രങ്ങള്‍ക്ക് ജീവനാകാന്‍ കഴിയണമെന്നാണ് ആഗ്രഹം. പിന്നെ ഷെയ്ന്‍ എന്ന നടനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഷെയ്ൻ ഒരു അസാധ്യ പെര്‍ഫോര്‍മര്‍ ആണ്. ശെരിക്കും സെറ്റിലൊക്കെ ഷെയ്ന്‍ ആ കഥാപാത്രം തന്നെയായിരുന്നു. ഞാനാണെങ്കില്‍ സ്റ്റാര്‍ട്ട് പറയുമ്പോള്‍ മാത്രം അമ്മുവായി മാറും, കട്ട് പറഞ്ഞാല്‍ നിമിഷയും. ഷെയ്‌നിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ നന്നാക്കണം എന്നൊരു തോന്നല്‍ വരും.''

Nimisha Sajayan, Shane Nigam

നിമിഷ പറഞ്ഞതുപോലെ ഏതു കലാപങ്ങളുടേയും ദുരന്തകങ്ങളുടേയും ഇരകള്‍ ആത്യന്തികമായി സ്ത്രീകളാണ്. അതേ സ്ത്രീയുടെ നിസ്സഹായതയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കഥ പറയുന്നുണ്ട് ഈട.

''തുടക്കത്തില്‍ ഒരിടത്ത് അമ്മു നന്ദുവിനോട് പറയുന്നുണ്ട് ഒരുമിച്ചല്ലെങ്കിലും നീ ജീവിച്ചിരിക്കുമല്ലോ എന്ന്. അതേ അമ്മു തന്നെ പിന്നീട് തളര്‍ന്നുവീണ ആനന്ദിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാവുന്ന വിജനതയിലേക്ക് ഇറങ്ങിനടക്കുന്നുണ്ട്. മരണത്തിലേക്കോ ജീവിതത്തിലേക്കോ ആകാം ആ നടത്തം. അവളുടെ മുമ്പില്‍ നിശ്ചയദാര്‍ഢ്യം മാത്രമാണുള്ളത്. ഇനി സുരഭിച്ചേച്ചി അവതരിപ്പിച്ച കഥാപാത്രം. ഉപേന്ദ്രന്‍ ഇല്ലാതായപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ ഒരു വശത്തുണ്ട്. എന്നാല്‍ ആ അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അവര്‍ പിന്നീട് ആനന്ദിനോട് സംസാരിക്കുന്നതു കാണാം. രാഷ്ട്രീയമറിയുന്ന പെണ്ണാണ് ആ കഥാപാത്രം. രാധിക എന്ന കഥാപാത്രത്തെ നിരീക്ഷിച്ചാലും, അത് മനസ്സിലാക്കാം. അമ്മുവിന്റെ സുഹൃത്തായ ലീല എന്ന കഥാപാത്രം. എത്ര ബോള്‍ഡാണവര്‍. വീല്‍ചെയറിലായ ഭര്‍ത്താവ് പറയുന്നുണ്ട് 'ഇവിടെ ഒരുത്തനും വരാന്‍ പോകുന്നില്ല' എന്ന്. സത്യമാണ്. ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ജീവനും ജീവിതവും നല്‍കിയത്, അവരാരും അവിടെയെത്തില്ല. അവിടെയും അടിസ്ഥാനപരമായി ഇരകളായത് ഒരു സ്ത്രീയും കുഞ്ഞുമാണ്. എന്നാല്‍ അവരും ചെറുത്തുനില്‍ക്കുന്നുണ്ട്.''

കണ്ണൂരിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നിമിഷയ്ക്ക് മാധ്യമങ്ങളില്‍ നിന്നുള്ളതിനെക്കാള്‍ കൂടുതലായി ഒന്നും അറിയില്ലായിരുന്നു. സംവിധായകന്‍ പറഞ്ഞു കൊടുത്ത അറിവു വച്ചാണ് അഭിനയിച്ചതെന്ന് നിമിഷ.

''വാര്‍ത്തകളില്‍ വായിച്ച്, പുറത്തുള്ള പലര്‍ക്കും അറിയാവുന്ന കണ്ണൂരിനെയേ എനിക്കും അറിയുമായിരുന്നുള്ളൂ. അതിനപ്പുറത്തേക്ക് അറിയില്ല. അജിത്തേട്ടനാണ് പലകാര്യങ്ങളും പറഞ്ഞു തന്നത്. ഈട കണ്ടവരോടും, കാണാത്തവരോടും എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങള്‍ക്കൊരു ജീവിതമുണ്ട്. മനോഹരമായ ഒരു ജീവിതം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുകൊണ്ടു തന്നെ നിങ്ങള്‍ക്കതിനെ കൂടുതല്‍ മനോഹരമാക്കാം. സ്‌നേഹിക്കുന്നവര്‍ സ്‌നേഹിക്കട്ടെ. അതല്ലേ എല്ലാത്തിലും വലുത്. എന്തിനാണ് മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ ആ സ്‌നേഹത്തെ തല്ലിക്കെടുത്തുന്നത്. ഈട എനിക്കെന്തു തന്നു എന്നു ചോദിച്ചാല്‍ അതെന്നെ കൂടുതല്‍ പൊളിറ്റിക്കലാക്കി എന്നു പറയും. അത് സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ്. മനുഷ്യന്റെ രാഷ്ട്രീയമാണ്.''

Nimisha, Shane

നിമിഷ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം. സോഷ്യല്‍ മീഡിയയിലെ ചില അഭിപ്രായപ്രകടനങ്ങളില്‍ കണ്ടതു പോലെ, ഇതുവരെ കണ്ടതൊന്നുമായിരുന്നില്ല, യഥാര്‍ത്ഥ പോത്തേട്ടന്‍ ബ്രില്ല്യന്‍സ് നിമിഷ സജയന്‍ എന്ന നടി തന്നെയായിരുന്നു. ബി. അജിത് കുമാറിന്റെ ഈടയിലൂടെ നിമിഷ ആ അഭിപ്രായത്തിന് അടിവരയിട്ടു.

ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു 'കുപ്രസിദ്ധ പയ്യന്‍', കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സൗമ്യ സദാനന്ദന്റെ ആദ്യ ഫീച്ചര്‍ സിനിമ എന്നിവയാണ് നിമിഷയുടെ പുതിയ പ്രൊജക്ടുകള്‍.

ചിത്രങ്ങൾക്കു കടപ്പാട്: എ.ജെ. ജോജി

Kannur Shane Nigam Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: