മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ മലയാളത്തിന്റെ പ്രിയ നായികയെ മനസിലായോ?

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് മലയാളികളുടെ ഈ പ്രിയനായിക

Nimisha Sajayan, നിമിഷ സജയൻ, ബാല്യകാല ചിത്രം,Nimisha childhood photo, thondimuthalum driksakshiyum, chola, oru kuprasidha payyan, iemalayalam

മലയാള സിനിമയിൽ നിരവധി അഭിനേതാക്കൾ വന്നു പോകാറുണ്ട്. ചുരുക്കം ചിലർ സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാറുമുണ്ട്. അങ്ങനെ വന്ന് പ്രേക്ഷകരുടെ ഹൃദയം കവർന്ന് ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ താരമാണ് നിമിഷ സജയൻ. തന്റെ ബാല്യകാല ചിത്രമാണ് നിമിഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ നിമിഷ ആ വേഷത്തിലുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan) on

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഏറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രത്തിലെ ശ്രീജ എന്ന വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബി.അജിത് കുമാർ സംവിധാനം ചെയ്ത ഈടയായിരുന്നു നിമിഷയുടെ രണ്ടാമത്തെ ചിത്രം. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന ചിത്രമായിരുന്നു ഈട.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan) on

പിന്നീട് നിമിഷ അഭിനയിച്ച ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തെ തേടിയെത്തി. ഹന്ന എലിസബത്ത് എന്ന അഭിഭാഷകയായാണ് മധുപാൽ ചിത്രത്തിൽ നിമിഷ എത്തിയത്.

Read More: വര്‍ക്ക്ഔട്ടില്‍ പിതാവിനെ കടത്തിവെട്ടി മകള്‍

മുംബൈയിലാണ് നിമിഷ ജനിച്ചു വളർന്നത്. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan) on

കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nimisha sajayan shares her childhood photo on social media

Next Story
വര്‍ക്ക്ഔട്ടില്‍ പിതാവിനെ കടത്തിവെട്ടി മകള്‍Ira Khan, Aamir Khan, daughter, workout, handstand, exercise, fitness, health, yoga, Panchgani, athletic, film news, cellebrity news, cinmema vartha, malayalam news, malayalam vartha, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com