എഡിറ്റര്‍ അജിത്കുമാര്‍ ബാലഗോപാലന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ഈട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നിമിഷ സജയനാണ് ചിത്രത്തിലെ നായിക. കിസ്മത്ത്, സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം നായകനായും എത്തുന്നു.

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയാണ് ഈടയുടെ നിര്‍മ്മാണം.

എം.ബി.എ ബിരുദധാരിയും ഒരു ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. കണ്ണൂരുകാരിയായ ഐശ്വര്യ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് നിമിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read More: ‘ഞാനൊരു തനി മലയാളിയാണ്; മലയാളി എവിടെ പോയാലും മലയാളിയല്ലേ?’

വടക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന ‘ഈട’ എന്ന വാക്കിന് ഇവിടെ എന്നാണ് അര്‍ത്ഥം. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ