പ്രതിഭ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിമാരാണ് ലെനയും നിമിഷ സജയനും. ഇരുവരും ഒന്നിച്ചുള്ള യൂറോപ്പ് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മഞ്ഞിൽ കളിച്ചും പരസ്പരം ചിത്രങ്ങളും വീഡിയോകളും പകർത്തിയുമെല്ലാം യുകെയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും.

 

View this post on Instagram

 

A post shared by Lena Kumar (@lenasmagazine)

 

View this post on Instagram

 

A post shared by Lena Kumar (@lenasmagazine)

 

View this post on Instagram

 

A post shared by Lena Kumar (@lenasmagazine)

മലയാളത്തിലെ ചുരുക്കം ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ‘സ്നേഹം’ എന്ന ജയരാജ് ചിത്രത്തിലൂടെ എത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് ലെന.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും നിമിഷ കരസ്ഥമാക്കി.

മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാർഷ്യൽ ആർട്സിലുമെല്ലാം കഴിവു തെളിയിച്ച വ്യക്തിയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റും നിമിഷ നേടിയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു നിമിഷയ്ക്ക് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’, ജിയോ ബേബി സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.

Read more: പപ്പിയെ കൊഞ്ചിച്ച് നിമിഷ സജയൻ; ക്യൂട്ട് വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook