മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും നിമിഷ കരസ്ഥമാക്കി.

നിമിഷ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രിയപ്പെട്ട പപ്പിയെ കൊഞ്ചിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുക. കൊക്കോട്ടി എന്നു പേരിട്ടിരിക്കുന്ന വളർത്തുനായയുടെ ചിത്രങ്ങളും ഇടയ്ക്ക് നിമിഷ പങ്കു വയ്ക്കാറുണ്ട്.

Nimisha Sajayan, Nimisha Sajayan photos, Nimisha Sajayan videos, നിമിഷ സജയൻ, Nimisha Sajayan films, IE Malayalam, indian express malayalam

Nimisha Sajayan, Nimisha Sajayan photos, Nimisha Sajayan videos, നിമിഷ സജയൻ, Nimisha Sajayan films, IE Malayalam, indian express malayalam

മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാർഷ്യൽ ആർട്സിലുമെല്ലാം കഴിവു തെളിയിച്ച വ്യക്തിയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റും നിമിഷ നേടിയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു നിമിഷയ്ക്ക് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്.

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’, ജിയോ ബേബി സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.

Read more: ‘പദ്മാവതി’ലെ പാട്ടിന് ചുവടു വച്ച് അനു സിതാരയും നിമിഷയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook