നടി ആനി അവതാരകയായ ടെലിവിഷൻ പരിപാടിയിൽ മേക്കപ്പ് ഇടുന്നത് സംബന്ധിച്ച് നിമിഷ സജയൻ നടത്തിയ അഭിപ്രായം ചിലർ വളച്ചൊടിച്ചിരുന്നു. നിമിഷ സജയനോട് മേക്കപ്പ് ഇല്ലാതെ എങ്ങനെ അഭിനയിക്കുമെന്ന് ആനി ചോദിച്ചത് ആനിയെ ട്രോളുകൾക്ക് ഇരയാക്കി. ഇപ്പോഴിതാ താൻ പറഞ്ഞതിൽ വ്യക്തത വരുത്തി നിമിഷ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ്.

വ്യക്തിപരമായി തനിക്ക് മേക്കപ്പ് താൽപര്യം ഇല്ലെന്നും പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ താനിടുമെന്നും നിമിഷ പറയുന്നു. സിനിമയുടെ ആവശ്യത്തിനുള്ള ഫോട്ടോഷൂട്ട്, ചാനൽ പരിപാടികൾ, മാഗസിൻ ഫോട്ടോഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ്, ഞാൻ ഇടുകയും ചെയ്യും. അത് പ്രൊഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗമാണെന്നും നിമിഷ പറഞ്ഞു.

Read Also: മേക്കപ്പ് ഇടാറില്ലെന്ന് നിമിഷ പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷ തോന്നി; ട്രോളുകൾക്ക് ആനിയുടെ മറുപടി

നിമിഷയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട്. അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട് … കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലേ എന്ന് ചോദിച്ചു… എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകയും ചെയ്യും അത് തന്നെ പ്രൊഫഷണലിന്റെ ഭാഗമാണ്… മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും…. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാത്തതിനാൽ ഇവിടെ കുറിപ്പ് നൽക്കുന്നു

NB: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook