പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് മകൾ നിലയും. നിലയുടെ ഒന്നാം ജന്മദിനമായിരുന്നു മാർച്ച് 20ന്. വെല്ലിംഗ്ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്.. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് പേളി ഇപ്പോൾ. ജംഗിൾ തീമിലുള്ള ഡെക്കറേഷനിലാണ് പിറന്നാൾ വേദി ഒരുക്കിയിരിക്കുന്നത്.
കുഞ്ഞു നിലയുടെ ഓരോ പുതിയ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.