Latest News

‘കോവിഡ് സ്ഥിരീകരിച്ചു, വീണ്ടെടുപ്പിനുള്ള ശ്രമത്തിലാണ്’: നിക്കി ഗൽറാണി

“എന്റെ മാതാപിതാക്കൾ, സുഹൃത്തുക്കൾ, ഈ രോഗം കൂടുതൽ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ചിന്തിക്കുമ്പോൾ ഇത് എന്നെ ഭയപ്പെടുത്തുന്നു,” നിക്കി പറഞ്ഞു

Nikki Galrani, നിക്കി, നിക്കി ഗൽറാണി, Nikki Galrani covid 19, നിക്കി ഗൽറാണി കോവിഡ്, നിക്കി കോവിഡ്, Nikki Galrani coronavirus, nikki coronavirus, nikki actress, Nikki Galrani films, Nikki Galrani news, IE MALAYALAM, ഐഇ മലയാളം

ചെന്നൈ: കോവിഡ് പരിശോധനയിൽ തനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി നടി നിക്കി ഗൽറാണി. നിലവിൽ ചെന്നൈയിൽ കഴിയുന്ന നിക്കി തനിക്ക് കഴിഞ്ഞ വാരമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോൾ ആരോഗ്യനില ഭേദപ്പെട്ട് വരുന്നുണ്ടെന്നും അറിയിച്ചു.

“കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചു. ഞാൻ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണ്. ഇപ്പോൾ ഭേദപ്പെട്ട അവസ്ഥ തോന്നുന്നുണ്ട്. എന്നെ, പരിചരിച്ച എല്ലാവർക്കും, എല്ലാ മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കും ചെന്നൈ കോർപ്പറേഷനും തമിഴ്നാട് അധികൃതർക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” നിക്കി ട്വീറ്റിൽ കുറിച്ചു.

Read More: ചേച്ചിയുടെ നമ്പറൊന്നും ഈ അനിയന്റെ അടുത്ത് വിലപോവില്ല; നവ്യയ്ക്ക് കിടിലൻ മറുപടി നൽകി സഹോദരൻ

ഇതിനൊപ്പം ഒരു സന്ദേശവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.  “എല്ലാവർക്കും ഹായ്, കഴിഞ്ഞ ആഴ്ച എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയി. കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള ധാരാളം ആശങ്കകളും അനിശ്ചിതത്വവും ഉള്ളതിനാൽ എന്റെ അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു. തൊണ്ടയിൽ അസ്വസ്ഥത, പനി, മണവും രുചിയും നഷ്ടപ്പെടുക, തുടങ്ങിയ സാധാരണ ലക്ഷണങ്ങളുള്ള അത്ര ഗുരുതരമല്ലാത്ത കേസായിരുന്നു എന്റേത്. എന്നാലും, ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടർന്ന് ഞാൻ ആരോഗ്യം വീണ്ടെടുക്കുന്നു. വീട്ടിലും ക്വാറന്റൈനിലും കഴിഞ്ഞു.” നിക്കി സന്ദേശത്തിൽ പറഞ്ഞു.”

“എല്ലാവർക്കും ഇത് ശരിക്കും ഭയപ്പെടുത്തുന്ന സമയമാണെന്ന് എനിക്കറിയാം, നമ്മൾ സുരക്ഷിതരായിരിക്കേണ്ടതും മറ്റുള്ളവരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടതുമാണ്. എന്റെ പ്രായം കണക്കിലെടുത്തും എനിക്ക് മറ്റ് രോഗ അവസ്ഥകളൊന്നുമില്ലെന്നതിനാലും, എനിക്ക് രോഗമുക്തി ലഭിക്കുമെന്ന് എനിക്കറിയാം. ”

“എന്റെ മാതാപിതാക്കൾ, മുതിർന്നവർ, എന്റെ സുഹൃത്തുക്കൾ, ഈ രോഗം കൂടുതൽ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ചിന്തിക്കുമ്പോൾ ഇത് എന്നെ ഭയപ്പെടുത്തുന്നു.”

“അതിനാൽ ദയവായി ഒരു മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പതിവായി കൈകഴുകുക, കൂടാതെ നിങ്ങൾ പുറത്തുപോകരുത്.”

Read More: മൂന്നുമാസം കഴിയുമ്പോൾ സഞ്ജയ് ദത്ത് തിരിച്ചെത്തും: കെജിഎഫ് നിർമാതാവ്

“ഇത്രയും മാസങ്ങൾ വീട്ടിൽ ഇരിക്കുന്നത് നിരാശാജനകമാണെന്ന് എനിക്കറിയാം, എന്നാൽ നമ്മൾ അഭൂതപൂർവമായ സമയത്താണ് ജീവിക്കുന്നത്, സമൂഹത്തിനായി നിങ്ങൾക്കാവുന്നത് ചെയ്യേണ്ട സമയമാണിത്. നിങ്ങളുടെ കുടുംബങ്ങളുമായി സമയം ചെലവഴിക്കുക, നിങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, നിങ്ങൾക്ക് ഉത്കണ്ഠയോ വിഷാദമോ തോന്നുന്നുവെങ്കിൽ സഹായത്തിനായി ശ്രമിക്കുക. വീട്ടിൽ താമസിച്ച് സുരക്ഷിതമായി തുടരുക. വളരെയധികം സ്നേഹത്തോടെ നിക്കി ഗാൽറാണി, ” സന്ദേശത്തിൽ പറയുന്നു.

1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെകൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും പരിചിതയായ താരമാണ് നിക്കി ഗൽറാണി.

Read More: Actor Nikki Galrani tests positive for coronavirus

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nikki galrani covid 19 positive tweet

Next Story
വിജയ്ക്ക് പിന്നാലെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻShruti Haasan Green India Challenge, Mahesh Babu, Hrithik Roshan, Rana Daggubati Shruti Haasan, Tamannaah Green India, ശ്രുതി ഹാസൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express