scorecardresearch

പാരീസിൽ മധുവിധു ആഘോഷിച്ചു നിക്കി ഗൽറാണി; ചിത്രങ്ങൾ

തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയാണ് നിക്കിയുടെ ഭർത്താവ്

Nikki Galrani Pinisetty

1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് നിക്കി ഗൽറാണി. മൂന്നു മാസം മുൻപായിരുന്നു തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയുമായുള്ള നിക്കിയുടെ വിവാഹം.

ഇപ്പോൾ ആദിയ്ക്ക് ഒപ്പം പാരീസിൽ അവധിക്കാലം ചെലവഴിക്കുകയാണ് നിക്കി. പാരീസ് യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് നിക്കി.

2014ൽ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.

2006ൽ പുറത്തിറങ്ങിയ ഒക വി ചിത്രം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദി ആദ്യമായി അഭിനയിച്ചത്. 2009ൽ ഇറങ്ങിയ ഈറം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദി നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nikki galrani and aadhi pinisetty shares paris trip photos

Best of Express