മമ്മൂക്കയെ ഞാൻ വായ്നോക്കിയതല്ല; വൈറൽ ഫോട്ടോയെക്കുറിച്ച് നിഖില

തിയേറ്ററിൽ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാൻസ് എന്റെ അടുത്ത് വന്നു. ഞങ്ങൾക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു

nihkila vimal, ie malayalam

തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്.’ ഏതാനും ദിവസം മുൻപ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടയിൽ നിന്നുള്ളൊരു ഫൊട്ടോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. പത്രസമ്മേളനത്തിനിടെ മമ്മൂട്ടി തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രമായിരുന്നു വൈറലായത്.

ചിത്രം വൈറലായതോടെ നിഖിലയുടെ പേരിൽ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രസകരമായൊരു ട്രോൾ പങ്കുവച്ചു. ഇപ്പോഴിതാ, തന്റെ വൈറൽ ഫൊട്ടോയിലെ നോട്ടത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നിഖില. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് നിഖില വൈറൽ നോട്ടത്തെക്കുറിച്ച് പറഞ്ഞത്.

അത്യാവശ്യം വായ് നോക്കുന്നയാളാണ് താനെന്നും, പക്ഷേ മമ്മൂക്കയെ വായ്നോക്കിയതല്ലെന്നുമാണ് നിഖില പറഞ്ഞത്.

“മമ്മൂക്ക സംസാരിച്ചത് ഞാൻ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭയങ്കര എക്‌സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമിലെടുത്ത ഫൊട്ടോ ആയതു കൊണ്ടാണ് വായ് നോട്ടം പോലെ ആയത്,” നിഖില പറഞ്ഞു.

Nikhila Vimal, Aishwarya Lakshmi, The priest, Mammootty Nikhila Vimal troll, നിഖില വിമൽ, മമ്മൂട്ടി, ദി പ്രീസ്റ്റ് ട്രോൾ, ഐശ്വര്യ ലക്ഷ്മി, indian express malayalam, IE malayalam

“തിയേറ്ററിൽ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാൻസ് എന്റെ അടുത്ത് വന്നു. ഞങ്ങൾക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ഞങ്ങളുടെ ഉളളിലുളള മമ്മൂക്കയെയാണ് നിങ്ങൾ നോക്കി കൊണ്ടിരുന്നതെന്ന് പറഞ്ഞു. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോൾ ഒരുപാട് ഇഷ്ടം വന്നുവെന്നും അവർ പറഞ്ഞു. എല്ലാ ഫാൻസിനോടും എനിക്ക് പറയാനുളളത്, മമ്മൂക്കയെ ഞാൻ കണ്ണുവയ്ക്കുകയായിരുന്നില്ല,” നിഖില വ്യക്തമാക്കി.

ഹൊറർ- മിസ്റ്ററി ത്രില്ലറായ ‘ദി പ്രീസ്റ്റ്’ മാർച്ച് 11നാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നിഖില വിമൽ അവതരിപ്പിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nikhila vimal talking about viral photo with mammootty

Next Story
ടൊവിനോ ചിത്രം ‘കള’ മാർച്ച് 25ന് തിയേറ്ററുകളിലേക്ക്Tovino Thomas, Tovino Thomas kala, Kala movie, Kala movie release, ടൊവിനോ തോമസ്, കള
The moderation of comments is automated and not cleared manually by malayalam.indianexpress.com