/indian-express-malayalam/media/media_files/uploads/2022/01/Nikhila-Vimal.jpg)
'അരവിന്ദന്റെ അതിഥികൾ' എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നായികയാണ് നിഖില വിമൽ. പിന്നീട് ഇങ്ങോട്ട് ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. മധുരം സിനിമയാണ് നിഖിലയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്.
കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിഖില. കമൽഹാസനെ കാണണമെന്നത് തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെന്നാണ് ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തനിക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ടെന്നും പെട്ടെന്ന് പ്രതികരിക്കാറുണ്ടെന്നും വിമല പറഞ്ഞു. ആരാധകരോട് ദേഷ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു വിമലയുടെ മറുപടി. പൊതുവേ ദേഷ്യപ്പെടുന്നതിനു പകരം അങ്ങനെയുള്ള ആൾക്കാരെയും പേജുകളെയും ബ്ലോക്ക് ചെയ്യാറാണുളളതെന്ന് വിമല പറഞ്ഞു.
ജീവിത പങ്കാളിക്കുവേണ്ട ഗുണങ്ങളെക്കുറിച്ചും വിവാഹശേഷവും അഭിനയം തുടരുന്നതിനെക്കുറിച്ചും വിമല സംസാരിച്ചു. അറേഞ്ച്ഡ് വിവാഹത്തോട് താൽപര്യമില്ലെന്നും താരം പറഞ്ഞു.
Read More: സായാഹ്ന നടത്തത്തിന് ഇറങ്ങി നയൻതാര; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us