‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നായികയാണ് നിഖില വിമൽ. പിന്നീട് ഇങ്ങോട്ട് ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സിബി മലയലിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ‘കൊത്ത്’ ആണ് നിഖിലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നിഖില ആരാധകർക്കായി ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിഖിലയുടെ വ്യത്യസ്തമായ ലുക്കിലുളള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘മോഡേൺ പൂങ്കുഴലി’ എന്നാണ് നിഖിലയുടെ ലുക്കിനു ഒരു ആരാധകൻ നൽകിയ വിശേഷണം. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിൻെറ പേരാണ് പൂങ്കുഴലി എന്നത്.
സുന്ദരി, ക്യൂട്ട് തുടങ്ങി നിഖിലയുടെ ലുക്കിനെ അഭിനന്ദിച്ചു കൊണ്ടുളള കമൻറുകളും ചിത്രത്തിനു താഴെ നിറഞ്ഞിട്ടുണ്ട്. അയൽവാശി, താരം എന്നിവയാണ് നിഖിലയുടെ പുതിയ ചിത്രങ്ങൾ.