റിയിലാറ്റി ഷോകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഡച്ച്- ബ്രിട്ടീഷ് ഷോ ആയ ബിഗ് ബ്രദറിന്റെ ഇന്ത്യൻ വേർഷനാണ് ‘ബിഗ് ബോസ്’. ഹിന്ദി, കന്നട, ബംഗള, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം എന്നിങ്ങനെ ഏഴു ഭാഷകളിലും ബിഗ് ബോസിന് പ്രത്യേക പതിപ്പുകളുണ്ട്. ബിഗ് ബോസ് ഷോയുടെ ഭാഗമാവാൻ കൊതിക്കുന്ന സെലിബ്രിറ്റികൾ നിരവധിയാണ്. അതുപോലെ തന്നെ, ബിഗ് ബോസിൽ നിന്നുള്ള ക്ഷണം നിരസിച്ചവരുമുണ്ട്.
Read more: എന്റെ നെഞ്ചാകെ നീയല്ലേ; റിമിക്കൊപ്പം വേദിയിൽ എത്തിയ കൺമണിയും കുട്ടാപ്പിയും
ബിഗ് ബോസിൽ നിന്നും തനിക്കും പല തവണ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ താൻ ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും തുറന്നുപറയുകയാണ് നടി നിഖില വിമൽ. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിനിടയിലായിരുന്നു നിഖില ഇക്കാര്യം വ്യക്തമാക്കിയത്.
“ബിഗ് ബോസിൽ നിന്ന് എൻട്രി ലഭിച്ചാൽ പോവുമോ?” എന്നായിരുന്നു അവതാരകന്റെ ചോദ്യം. “ഇല്ല. ബിഗ് ബോസിലേക്ക് പലതവണ എൻട്രി കിട്ടിയിട്ടുണ്ട്. പക്ഷേ പോയില്ല. തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു,” എന്നാണ് നിഖില പറഞ്ഞത്. എന്തുകൊണ്ടാണ് വേണ്ടെന്നു വച്ചത് എന്ന ചോദ്യത്തിന്, “എനിക്ക് താൽപ്പര്യമില്ല,” എന്നും നിഖില പറഞ്ഞു.
Read more: എന്തൊരു നോട്ടമാണ് ഇത്; നിഖിലയെ ട്രോളി ഐശ്വര്യ ലക്ഷ്മി
കമൽഹാസനാണ് തമിഴ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാഗാർജുനയും കന്നഡയിൽ കിച്ച സുദീപുമാണ് അവതാരകർ. തെലുങ്കിൽ ആദ്യ സീസണിൽ ജൂനിയർ എൻടിആറും രണ്ടാം സീസണിൽ നാനിയും അവതാരകരായി എത്തിയിരുന്നു. എന്നാൽ മൂന്ന്, നാല് സീസണുകളോടെയാണ് നാഗാർജുന അവതാരകനായി എത്തിയത്. രമ്യ കൃഷ്ണൻ, സാമന്ത അക്കിനേനി എന്നിവരും മൂന്ന്, നാല് സീസണുകളിൽ അതിഥി താരങ്ങളായി എത്തിയിരുന്നു.