/indian-express-malayalam/media/media_files/2025/12/24/nidhiyum-bhoothavum-ott-2025-12-24-20-57-08.jpg)
Nidhiyum Bhoothavum OTT
Nidhiyum Bhoothavum OTT Release: അനീഷ് ജി. മേനോനെ നായകനാക്കി സാജൻ ജോസഫിന്റെ സംവിധാനത്തിൽ അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'നിധിയും ഭൂതവും'. ടൂ വീലർ വർക് ഷോപ്പ് നടത്തുന്ന മൂന്നു ചെറുപ്പക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് നിധിയും ഭൂതവും.
അനീഷിനൊപ്പം അശ്വന്ത് ലാൽ, മുഹമ്മദ് റാഫി, നയ്റ നിഹാർ, വിഷ്ണു ഗോവിന്ദൻ, വൈക്കം ഭാസി, പോൾസൺ, പ്രമോദ് വെളിയനാട്, ഗോകുലൻ, രാധ ഗോമതി, രശ്മി അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!
അനൂപ്, ധർമ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഛായാഗ്രഹണം -കനകരാജ് പളേരി, എഡിറ്റിംഗ്- അജീഷ് ആനന്ദ്, കലാസംവിധാനം - അസീസ് കരുവാരകുണ്ട്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, വിതരണം ഡ്രീം ബിഗ് ഫിലിംസ്.
Also Read: വിമാനത്തിൽ കൊണ്ടുപോയി ചന്ദ്രനെ കാണിച്ചുതന്നാണ് നിക്ക് എന്റെ ഉപവാസം അവസാനിപ്പിച്ചത്: പ്രിയങ്ക ചോപ്ര
Nidhiyum Bhoothavum OTT: നിധിയും ഭൂതവും ഒടിടി
സണ്‍ നെക്സ്റ്റിലൂടെയാണ് നിധിയും ഭൂതവും ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us